ആരാണ് പോരാളി ഷാജി?; യഥാർത്ഥ പോരാളി ഷാജി രംഗത്ത് വരണം; വെല്ലുവിളിയുമായി എംവി ജയരാജന്‍

ഇടത് അനുകൂല സമൂഹമാധ്യമ കൂട്ടായ്മയായ പോരാളി ഷാജിയുടെ അഡ്മിന്‍ ആരാണെന്ന് തുറന്ന് പറയാന്‍ തയ്യാറാകണമെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. ഇടത് ആശയം നാട്ടില്‍ പ്രചരിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണെങ്കില്‍ അതിന്റെ അഡ്മിന്‍ താനാണെന്ന് അദ്ദേഹം തുറന്നു പറയാന്‍ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു പേരാളി ഷാജിയെയും സിപിഎമ്മിന്ന്നുണ്ടെന്നും എംവി ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. (The real Porali Shaji admin should reveal their name; says MV Jayarajan)

തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന്റെ പേരില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ കൊടുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഒറ്റനോട്ടത്തില്‍ അത് സിപിഎമ്മിന്റെതാണെന്ന് തോന്നുന്ന തരത്തില്‍ ആവണം അക്കൗണ്ടുകള്‍ ഉണ്ടാക്കേണ്ടതെന്നും അവർക്ക് നിർദ്ദേശം ലഭിച്ചിരുന്നു.

എന്നാല്‍ ഒരുകാലത്തും സിപിഎമ്മോ ഇടതുപക്ഷമോ ഇത്തരമൊരു നിര്‍ദേശം ആര്‍ക്കും നല്‍കിയിട്ടില്ല. ആശയപ്രചാരണത്തിനാവണം സോഷ്യല്‍ മീഡിയ. അല്ലാതെ വ്യക്തികളെ അധിക്ഷേപിക്കാനോ വ്യാജവാര്‍ത്തകള്‍ ചമച്ചുണ്ടാക്കാനോ ആവരുത്. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് കേന്ദ്രകമ്മറ്റി തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജയരാജന്‍ പറഞ്ഞു.

പോരാളി ഷാജി എന്ന പേരില്‍ നൂറിലേറെ അക്കൗണ്ടുകളാണ് ഉള്ളത്. ഇത്തരം ഗ്രൂപ്പുകളില്‍ സിപിഎമ്മിനെതിരെ നിരന്തരം തെറ്റായ പ്രചാരണമാണ് നടക്കുന്നത്. അതുകൊണ്ട് ഇടതുപക്ഷത്തെ സഹായിക്കാനാണ് ഇത്തരമൊരു സമൂഹമാധ്യമ കൂട്ടായ്മയെങ്കില്‍ പോരാളി ഷാജിയുടെ അഡ്മിന്‍ രംഗത്തുവരണം. എങ്കിലേ യഥാര്‍ഥ കള്ളനെ കണ്ടെത്താനാകൂവെന്നും ജയരാജൻ പറഞ്ഞു.

Read More: കുവൈറ്റ് തീപ്പിടുത്തം; ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഇന്ത്യ

Read More: പതിനെട്ട് വർഷമായി കൂടെയുണ്ട്; സുരേഷ് ഗോപിയുടെ മേക്കപ്പ് മാൻ ഇനി മുതൽ കേന്ദ്രമന്ത്രിയുടെ സ്റ്റാഫ്! 

Read More: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനിയില്ല, പ്രവര്‍ത്തന കേന്ദ്രം ഇനി കേരളം തന്നെയെന്ന് കെ മുരളീധരന്‍

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍ തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ...

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ് ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്....

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

ശബരിമല:ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി

ശബരിമല: ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി പത്തനംതിട്ട: ട്രാക്ടറിൽ പോലീസ് ഉന്നതൻ...

Related Articles

Popular Categories

spot_imgspot_img