ടോൾ അടക്കാൻ ജീവനക്കാർ പറഞ്ഞതിൽ കുപിതനായി ടോൾ ബൂത്ത് തകർത്ത് ബുൾഡോസർ ഡ്രൈവർ.ബുൾഡോസർ ഉപയോഗിച്ച് ടോൾ പ്ലാസയുടെ എക്സിറ്റ് ഗേറ്റും ടോൾ ബൂത്തും തകർക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഡൽഹി – ലഖ്നോ ദേശീയപാതയിലെ ഛിജാർസിയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. (The young man destroyed the toll booth with a bulldozer)
ടോൾ നൽകാൻ ആവശ്യപ്പെട്ടതിനു പിന്നാലെ ഡ്രൈവർ ഗേറ്റും ടോൾ ബൂത്തുകളും തകർക്കുകയായിരുന്നുവെന്ന് ടോൾ ജീവനക്കാർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജീവനക്കാർ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.