web analytics

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ മൂവായിരത്തിലേറെ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അപ്രന്റീസ്ഷിപ്പ് പരിശീലനത്തിനായി ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു. 3000 ഒഴിവുകളാണ് ഉള്ളത്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. 15000 രൂപയാണ് സ്റ്റൈപ്പന്‍ഡ് ആയി അനുദിക്കുക.

ഇതിന് പുറമെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അധിക ആനുകൂല്യങ്ങളും അലവന്‍സുകളും നല്‍കുന്നതല്ല. പരിശീലന കാലയളവായ 12 മാസം വരെ കരാര്‍ സാധുവായി തുടരും. വിഭാഗങ്ങളുടെ റിസര്‍വേഷന്‍ അനുസരിച്ച് ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത തുക അപേക്ഷാ ഫീസ് അടക്കണം. ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് 800 രൂപയും ജിഎസ്ടിയും ആണ് അപേക്ഷ ഫീസായി അടയ്‌ക്കേണ്ടത്.

എസ്‌സി, എസ്ടി, ഒബിസി, വനിതകള്‍ എന്നിവര്‍ക്ക് 600 രൂപയും ജിഎസ്ടിയും പിഡബ്ല്യുബിഡി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് 400 രൂപയും ജിഎസ്ടിയും ആണ് അപേക്ഷ ഫീസായി അടയ്‌ക്കേണ്ടത്. ഉദ്യോഗാര്‍ത്ഥികള്‍ കട്ട് ഓഫ് തീയതി പ്രകാരം 01.04.1996 നും 31.03.2004 നും ഇടയില്‍ ജനിച്ചവരായിരിക്കണം. എസ്‌സി, എസ്ടി, ഒബിസി, പിഡബ്ല്യുബിഡി മുതലായ വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ കേന്ദ്രസര്‍ക്കാര്‍ ഗവണ്‍മെന്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള ബാധകമാണ്. തസ്തികയുടെ ആവശ്യകതകള്‍ക്കനുസൃതമായി യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.

ഓണ്‍ലൈന്‍ എഴുത്ത് പരീക്ഷയുടെയും പ്രാദേശിക ഭാഷാ പരിചയത്തിന്റേയും അടിസ്ഥാനത്തിലാണ് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുപ്പ് നടപടിക്രമത്തിന്റെ ഭാഗമായി ഉദ്യോഗാര്‍ത്ഥികള്‍ കമ്മിറ്റി നടത്തുന്ന വൈദ്യപരിശോധനയ്ക്ക് വിധേയരാകണം. സ്വന്തം വിവേചനാധികാരത്തില്‍ മറ്റേതെങ്കിലും ടെസ്റ്റ് നടത്തുന്നതിനോ മറ്റേതെങ്കിലും തിരഞ്ഞെടുക്കല്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനോ ഉള്ള അവകാശം ബാങ്കില്‍ നിക്ഷിപ്തമാണ്.

എഴുത്തുപരീക്ഷയുടെ താല്‍ക്കാലിക തീയതി 2024 ജൂണ്‍ 23 ആണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച തത്തുല്യ യോഗ്യതകള്‍ ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ 31.03.2020-ന് ശേഷം ബിരുദം പൂര്‍ത്തിയാക്കി പാസിംഗ് സര്‍ട്ടിഫിക്കറ്റ് നേടിയവരായിരിക്കണം.

എങ്ങനെ അപേക്ഷിക്കാം?

താല്‍പ്പര്യമുള്ളവരും യോഗ്യരുമായ വ്യക്തികള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമായ അപേക്ഷാ ഫോം പൂരിപ്പിച്ച് അതേ പോര്‍ട്ടലില്‍ സമര്‍പ്പിച്ചുകൊണ്ട് ഓണ്‍ലൈനായി അപേക്ഷിക്കാം. ശരിയായി പൂരിപ്പിച്ച അപേക്ഷകള്‍ക്കൊപ്പം കമ്മിറ്റി ആവശ്യപ്പെടുന്ന എല്ലാ പ്രസക്ത രേഖകളും സമർപ്പിക്കണം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 17 ആണ്.

spot_imgspot_img
spot_imgspot_img

Latest news

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്…

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്… തിരുവനന്തപുരം: സ്വർണവില...

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള പൊലീസ് 

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള...

Other news

രണ്ടും ആറും വയസുള്ള മക്കളെ വിഷം കൊടുത്ത് കൊന്ന ശേഷം പിതാവും അമ്മൂമ്മയും ആത്മഹത്യചെയ്തു

രണ്ടും ആറും വയസുള്ള മക്കളെ വിഷം കൊടുത്ത് കൊന്ന ശേഷം പിതാവും...

കരുതൽ ശേഖരം 5 ലക്ഷത്തിൽ താഴെയായി; അരവണ നിയന്ത്രണം കടുപ്പിച്ചു; ഒരാൾക്ക് 10 ടിൻ മാത്രം

കരുതൽ ശേഖരം 5 ലക്ഷത്തിൽ താഴെയായി; അരവണ നിയന്ത്രണം കടുപ്പിച്ചു; ഒരാൾക്ക്...

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് തൊട്ടടുത്ത ദിവസം നഗരസഭ കൗൺസിലർ തട്ടിപ്പ് കേസിൽ അറസ്റ്റിൽ

നഗരസഭ കൗൺസിലർ തട്ടിപ്പ് കേസിൽ അറസ്റ്റിൽ കായംകുളം: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് തൊട്ടടുത്ത...

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ, അയോഗ്യത കുരുക്ക് 

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ,...

ഇടവേളയ്ക്ക് ശേഷം രണ്ടു ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ഇടവേളയ്ക്ക് ശേഷം രണ്ടു ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു ആലപ്പുഴ: ഇടവേളയ്ക്ക് ശേഷം ആലപ്പുഴ,...

വാഴയിലയിൽ അവലും മലരും പഴവുമായി സ്റ്റേഷനിലെത്തി ‘നിന്നെ ഞാൻ ശരിയാക്കു’മെന്ന് ഭീഷണി; സി.പി.എം നേതാവായ മുൻ കൗൺസിലർക്കെതിരെ അന്വേഷണം

സ്റ്റേഷനിലെത്തി ഭീഷണി; സി.പി.എം നേതാവായ മുൻ കൗൺസിലർക്കെതിരെ അന്വേഷണം ഇരവിപുരം: ഇരവിപുരം പൊലീസ്...

Related Articles

Popular Categories

spot_imgspot_img