web analytics

സുരേഷ് ഗോപി കേന്ദ്ര മന്ത്രിസ്ഥാനം രാജിവെക്കില്ല; മന്ത്രിസഭയിൽ നിന്ന് പുറത്തേക്കെന്ന വാർത്തകൾ തള്ളി താരം

സഹമന്ത്രി സ്ഥാനം ലഭിച്ചതിലെ അതൃപ്തിയെ തുടർന്ന് സുരേഷ് ഗോപി കേന്ദ്ര മന്ത്രി പദവി ഒഴിഞ്ഞെക്കുമെന്ന തരത്തിലുള്ള വാർത്തകളാണ് ഇന്ന് രാവിലെ മുതല്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. തൃശൂരില്‍ മികച്ച വിജയം നേടിയ സുരേഷ് ഗോപി ക്യാബിനറ്റ് പദവി പ്രതീക്ഷിച്ചിരുന്നു. ഇത് ലഭിക്കാത്തതിലെ അതൃപ്തികാരണം ലഭിച്ച സഹമന്ത്രി പദവി ഉപേക്ഷിക്കുന്നുവെന്നായിരുന്നു പ്രചരണം. എന്നാല്‍ ഇത്തരം പ്രചരണങ്ങളില്‍ അടിസ്ഥാനമില്ലെന്നാണ് സുരേഷ് ഗോപി തന്നെ വ്യക്തമാക്കുന്നത്. (Suresh Gopi won’t resign as Union Minister)

മന്ത്രിസഭയിൽ നിന്ന് രാജിവെക്കുന്നത് അജണ്ടയിൽ ഇല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. സിനിമകൾ ചെയ്ത് തീർക്കുന്നതുമായി ബന്ധപ്പെട്ട ചില ധാരണകൾ ഉണ്ടാക്കേണ്ടതുണ്ടെന്നും നിയുക്ത തൃശൂർ എംപി മാധ്യമങ്ങളോട് പ്രതികരിച്ചു. സിനിമ തന്‍റെ പാഷനാണന്ന കാര്യം പ്രധാനമന്ത്രിക്ക് അറിയാം. സിനിമകള്‍ ചെയ്തുതീര്‍ക്കാനുള്ള പദ്ധതികള്‍ കൈവശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“കോടികളുടെ സിനിമ പ്രൊജക്ട് തീർക്കാനുണ്ട്. ഇത് പൂർത്തീകരിക്കേണ്ടതുണ്ടെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. എംപി എന്ന നിലയിൽ വികസന പദ്ധതികളുടെ മേല്‍നോട്ടത്തിന് സാധിക്കും. പ്രധാനമന്ത്രി പറയുന്ന എന്ത് കാര്യവും അനുസരിക്കും,” സുരേഷ് ഗോപി വ്യക്തമാക്കി.

സിനിമ തിരക്കുകള്‍ ഉള്ളതിനാല്‍ മന്ത്രിസഭയുടെ ഭാഗമാകാന്‍ താല്‍പര്യമില്ലെന്ന് സുരേഷ് ഗോപി തുടക്കത്തില്‍ അറിയച്ചതായും സൂചനയുണ്ട്. 4 സിനിമകള്‍ക്കായി ഇതിനോടകം തന്നെ താരം കരാറിലേർപ്പെട്ടിട്ടുണ്ട്. ജെഎസ്കെ, ഒറ്റക്കൊമ്പന്‍, മമ്മൂട്ടി കമ്പനിയുടെ ചിത്രം തുടങ്ങിയവയാണ് സുരേഷ് ഗോപിയുടെ അടുത്തതായി വരാനിരിക്കുന്ന ചിത്രങ്ങള്‍.

Read More: മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി റെഡി; അഡ്വ. ഹാരിസ് ബീരാന്‍ രാജ്യസഭയിലേക്ക്; വൈകീട്ട് പത്രിക സമര്‍പ്പിക്കും

Read More: ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്; സത്യഭാമയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല

Read More: അയർലൻഡ് കൗൺസിൽ തിരഞ്ഞെടുപ്പ്; മലയാളികളായ അച്ഛനും മകനും ​ഗംഭീര വിജയം

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

Other news

ബിഹാറില്‍ വീണ്ടും വിമത സ്വരം; 16 നേതാക്കളെ പുറത്താക്കി നിതീഷ് കുമാർ

ബിഹാറില്‍ വീണ്ടും വിമത സ്വരം; 16 നേതാക്കളെ പുറത്താക്കി നിതീഷ് കുമാർ പട്‌ന:...

കുടുംബവഴക്ക്; യുവാവിനെ കുത്തികൊലപ്പെടുത്തി; കുത്തേറ്റ മറ്റൊരാൾ ആശുപത്രിയിൽ

കുടുംബവഴക്ക്; യുവാവിനെ കുത്തികൊലപ്പെടുത്തി; കുത്തേറ്റ മറ്റൊരാൾ ആശുപത്രിയിൽ തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ കുത്തികൊലപ്പെടുത്തി....

മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി

മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി തിരുവനന്തപുരം: നിയമനങ്ങളില്‍...

രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി ക്രമക്കേട്; ആരോപണം അടിസ്ഥാനരഹിതമെന്ന് ബിപിഎൽ സിഇഒ

രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി ക്രമക്കേട്; ആരോപണം അടിസ്ഥാനരഹിതമെന്ന് ബിപിഎൽ സിഇഒ തിരുവനന്തപുരം: ബിജെപി...

ന്യൂനമർദം ശക്തമാകുന്നു; ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി മാറും; നാളെ കര തൊടും

ന്യൂനമർദം ശക്തമാകുന്നു; ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി മാറും; നാളെ കര തൊടും തിരുവനന്തപുരം:...

ഇനി പുഴകൾക്ക് ബലിയിടാം; മണൽ വാരി പണമുണ്ടാക്കാൻ സംസ്ഥാന സർക്കാർ

ഇനി പുഴകൾക്ക് ബലിയിടാം; മണൽ വാരി പണമുണ്ടാക്കാൻ സംസ്ഥാന സർക്കാർ കുറ്റിപ്പുറം: പുഴകളിലെ...

Related Articles

Popular Categories

spot_imgspot_img