web analytics

ആയിരത്തോളം വെണ്ണക്കണ്ണന്മാരെ വരച്ച ജസ്ന സലീമിന് ഒരു ലക്ഷ്യമുണ്ട്;ചോർച്ചയുള്ള വീട്ടിൽ താമസിക്കുന്ന ഉപ്പയ്ക്കും ഉമ്മയ്ക്കും പുതിയ വീടുവയ്ക്കണം

തൃശൂർ: ചോർച്ചയുള്ള വീട്ടിൽ താമസിക്കുന്ന ഉപ്പയ്ക്കും ഉമ്മയ്ക്കും പുതിയ വീടുവയ്ക്കണം.
ഗുരുവായൂരിൽ ഉണ്ണിക്കണ്ണന്റെ ചിത്രങ്ങൾ വരച്ച് സമർപ്പിച്ച് ശ്രദ്ധനേടിയ ജസ്‌ന സലീമിൻ്റെ ഇപ്പോഴത്തെ ലക്ഷ്യമാണ് ഇത്.

ആയിരത്തോളം വെണ്ണക്കണ്ണന്മാരെ വരച്ച ജസ്‌നയെ സഹായിക്കാൻ പലരും മുന്നോട്ടുവന്നെങ്കിലും ഒന്നും സൗജന്യമായി വേണ്ടെന്നാണ് തീരുമാനം.കണ്ണന്റെ ചിത്രം വിറ്റുകിട്ടുന്ന പണം കൊണ്ടാവണം അതെന്നാണ് മോഹം.

കുട്ടിയായിരിക്കെ വല്യുമ്മ ചെറിയപാത്തുവും മാതാപിതാക്കളും വാത്സല്യത്തോടെ കണ്ണാ എന്നാണ് വിളിച്ചിരുന്നത്. 24-ാം വയസിൽ സാധനങ്ങൾ പൊതിഞ്ഞുകൊണ്ടുവന്ന കടലാസിൽ കണ്ട വെണ്ണക്കണ്ണനെ വരച്ചാണ് തുടക്കം.

ചിത്രരചനയുടെ ബാലപാഠം പോലും പഠിച്ചിരുന്നില്ല. ദുബായിലുള്ള ഭർത്താവ് സലീമിന്റെ പിന്തുണയുണ്ട് എല്ലാറ്റിനും. മക്കൾ: ലെൻഷാനയും ലെനിഷ്‌കയും വിദ്യാർത്ഥികൾ.
വര ഇങ്ങനെഅക്രിലിക് ഷീറ്റിൽ ഫാബ്രിക് പെയിന്റ് കൊണ്ടാണ് വര.

ഈയിടെ ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കണ്ണന്റെ ചിത്രം സമ്മാനിച്ചു. കഴിഞ്ഞവർഷം വിവിധ വലിപ്പത്തിലുള്ള കണ്ണന്റെ 101 ചിത്രങ്ങൾ ഒരുമിച്ച് ഗുരുവായൂരിൽ സമർപ്പിച്ചിരുന്നു.

മുപ്പത്തൊന്നുകാരിയായ കൊയിലാണ്ടി കുറുവങ്ങാട് പുളീരിക്കുന്നത്ത് വീട്ടിൽ ജസ്‌ന കൂടുതൽ വെണ്ണക്കണ്ണന്മാരെ വരയ്ക്കാനുള്ള ശ്രമത്തിലാണിപ്പോൾ. 2,500 മുതൽ 20,000 രൂപ വരെ വിലയുള്ള ചിത്രങ്ങളുണ്ട്. ഫ്രെയിമിടുന്നതും ജസ്‌ന തന്നെ.

കണ്ണന്റെ ചിത്രം വരയ്ക്കുന്നതിനാൽ സമുദായത്തിലെ പലരിൽ നിന്നും ഉപ്പ മജീദിനും ഉമ്മ സോഫിയയ്ക്കും പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്. 10 ലക്ഷമെങ്കിലും വേണം വീടുവയ്ക്കാൻ.

താമരശ്ശേരിയിൽ സ്ഥലമുണ്ട്. 15 കൊല്ലം മുമ്പ് മുൻവശത്ത് കുറച്ചുഭാഗം ടെറസാക്കിയിരുന്നു. ഓടിട്ട ഭാഗത്താണ് ചോർച്ച. ഡ്രൈവറായിരുന്ന ഉപ്പയ്ക്കും ഉമ്മയ്ക്കും ആരോഗ്യപ്രശ്‌നങ്ങളുമുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

Other news

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

പ്രവാസികളുടെ പരാതികൾക്ക് പരിഹാരം; എൻ.ആർ.ഐ പൊലീസ് സ്റ്റേഷൻ വരുന്നു

പ്രവാസികളുടെ പരാതികൾക്ക് പരിഹാരം; എൻ.ആർ.ഐ പൊലീസ് സ്റ്റേഷൻ വരുന്നു വിദേശത്ത് ജോലി ചെയ്യുന്ന...

ഗൾഫിൽ പ്രതിസന്ധി: രാജ്യം വിടുമ്പോൾ വളർത്തുമൃഗങ്ങളെ ഉപേക്ഷിച്ച് പ്രവാസികൾ

ഗൾഫിൽ പ്രതിസന്ധി: രാജ്യം വിടുമ്പോൾ വളർത്തുമൃഗങ്ങളെ ഉപേക്ഷിച്ച് പ്രവാസികൾ പശ്ചിമേഷ്യയിൽ സംഘർഷം ശക്തമാകുന്നതിനിടെ...

പോസ്റ്ററുകള്‍ക്ക് പിന്നിലെ ലക്ഷ്യം കണ്ടെത്തണമെന്ന് ടി.എന്‍ പ്രതാപന്‍

പോസ്റ്ററുകള്‍ക്ക് പിന്നിലെ ലക്ഷ്യം കണ്ടെത്തണമെന്ന് ടി.എന്‍ പ്രതാപന്‍ തൃശൂര്‍: തൃശൂരില്‍ തനിക്കെതിരെ പോസ്റ്ററുകള്‍...

ശബരിമലയിലെ സ്വർണ്ണശേഖരം എത്ര? സന്നിധാനത്തെ സ്ട്രോങ്ങ് റൂം വീണ്ടും തുറക്കുന്നു; നിർണായക നീക്കവുമായി അമിക്കസ് ക്യൂറി

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ സ്വർണ്ണ-വെള്ളി ശേഖരത്തിന്റെ കൃത്യത ഉറപ്പുവരുത്തുന്നതിനായി നിർണ്ണായക നീക്കം....

സിറ്റിങ് എംഎൽഎമാരിൽ 20 പേർ വീണ്ടും മത്സരിക്കും; കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികയ്ക്ക് ഇന്ന് അംഗീകാരം

സിറ്റിങ് എംഎൽഎമാരിൽ 20 പേർ വീണ്ടും മത്സരിക്കും; കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികയ്ക്ക്...

Related Articles

Popular Categories

spot_imgspot_img