web analytics

രാജ്യത്തിന് ശരിയായ നേതാവിനെ ലഭിച്ചു; മോദിയെ പുകഴ്ത്തി ചന്ദ്രബാബു നായിഡു, ഒപ്പമുണ്ടെന്ന് നിതീഷ് കുമാർ

രാജ്യത്തിന് ശരിയായ സമയത്ത് ശരിയായ നേതാവിനെ ലഭിച്ചെന്ന് ചന്ദ്ര ബാബു നായിഡു. നരേന്ദ്ര മോദിയെ പരാമര്‍ശിച്ചുകൊണ്ടാണ് ചന്ദ്ര ബാബു നായിഡു പറഞ്ഞത്. മോദിയുടെ നേതൃത്വത്തില്‍ ഉറച്ച വിശ്വാസമുണ്ടെന്നും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യം സാമ്പത്തിക ശക്തിയില്‍ ഒന്നോ രണ്ടോ സ്ഥാനത്തെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Chandrababu Naidu, Nitish Kumar back Narendra Modi as NDA leader)

അതേസമയം തന്റെ പാര്‍ട്ടി എല്ലാക്കാലത്തും നരേന്ദ്ര മോദിക്കൊപ്പം നിലകൊള്ളുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. എവിടെയൊക്കയോ ആയി ചില സീറ്റുകളില്‍ ഇന്‍ഡ്യ സഖ്യം വിജയിച്ചു. അടുത്ത തവണ ഈ സീറ്റും നമ്മള്‍ പിടിക്കും. ഇന്‍ഡ്യ സഖ്യം നാടിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മോദി രാജ്യത്തെ സേവിച്ചുവെന്നും തങ്ങള്‍ അദ്ദേഹത്തിനൊപ്പം എന്നും നിലകൊള്ളുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു. നിതീഷുമായി ഇന്‍ഡ്യ സഖ്യത്തിലെ നേതാക്കള്‍ ചര്‍ച്ച നടത്തുന്നുണ്ടെന്ന വാര്‍ത്തകളെ തള്ളുന്നതായിരുന്നു നിതീഷിന്റെ പ്രതികരണം.

തുടര്‍ച്ചയായ മൂന്നാം തവണയാണ് നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാവുന്നത്. ഞായറാഴ്ച്ചയാണ് മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. മോദിയെ പ്രധാനമന്ത്രിയാക്കാനുള്ള തീരുമാനത്തെ ടിഡിപി നേതാവ് ചന്ദ്ര ബാബു നായിഡുവും ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറും പിന്തുണച്ചിട്ടുണ്ട്.

 

 

 

Read More: കോഴിക്കോട് ഓടുന്ന കാറിന് തീ പിടിച്ച് ഒരാൾ വെന്തുമരിച്ചു; ആൾ സീറ്റ് ബെൽറ്റിൽ കുടുങ്ങിയതുമൂലം രക്ഷിക്കാനായില്ലെന്നു ദൃക്‌സാക്ഷികൾ

Read More: വടിവാൾ കൊണ്ട് കേക്ക് മുറിച്ച് യുവാക്കൾ: പോലീസ് എത്തിയതോടെ പുലിവാലായി, പിന്നാലെ വൻ തമാശയും !

Read More: തൃശ്ശൂരിൽ വന്ദേഭാരതിന് നേരെ കല്ലേറ്; രണ്ട് കോച്ചുകളുടെ ചില്ല് തകർന്നു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img