web analytics

ആത്മ നിര്‍ഭര്‍ ഭാരത്’ നടപ്പിലാകണമെങ്കില്‍ വിദേശത്ത് നിന്നുള്ള ഇന്ധന ഇറക്കുമതി കുറച്ച് ഇന്ത്യ സ്വയംപര്യാപ്തമാകണം; പ്രതിവിധിയായി 2034നുള്ളില്‍ നിരത്തുകളില്‍ നിന്ന് പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കും

ഇന്ത്യയില്‍ പെട്രോള്‍ ഡീസല്‍ കാറുകളുടെ വില്‍പ്പന പത്ത് വര്‍ഷത്തിനുള്ളില്‍ അവസാനിപ്പിക്കുമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി.petrol and diesel vehicles will be completely removed from the roads by 2034

വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെയും ഇക്കാര്യം പറഞ്ഞിട്ടുണ്ടെങ്കിലും 10 വര്‍ഷത്തിനുള്ളില്‍ തീരുമാനം നടപ്പിലാക്കുമെന്ന പ്രസ്താവനയാണ് വാഹന ലോകത്ത് ചര്‍ച്ചയായത്.

ഇന്ത്യയില്‍ 36 കോടി പെട്രോള്‍, ഡീസല്‍ വാഹനങ്ങളുണ്ടെന്നാണ് കണക്ക്. ഇവയെ പൂര്‍ണമായും റോഡുകളില്‍ നിന്നും ഒഴിവാക്കാന്‍ സാധിക്കുന്നതാണ്.

രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകളും കാറുകളും ബസുമെല്ലാം എത്തിയിട്ടുണ്ട്. ഡീസല്‍ വാഹനങ്ങള്‍ക്ക് ഇന്ധനയിനത്തില്‍ 100 രൂപ ചെലവാകുമ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ശരാശരി നാല് രൂപ മാത്രമാണ് ചെലവാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ട്രിക്കിലും ബദല്‍ ഇന്ധനത്തിലും പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് നിതിന്‍ ഗഡ്കരിക്കുള്ളത്.

പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ കാലം കഴിഞ്ഞുവെന്നും ഇനി ബദല്‍ ഇന്ധനങ്ങളുടെയും ജൈവ ഇന്ധനങ്ങളുടെയും കാലമാണെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. ‘ആത്മ നിര്‍ഭര്‍ ഭാരത്’ എന്ന കേന്ദ്രസര്‍ക്കാരിന്റെ സ്വപ്‌നം നടപ്പിലാകണമെങ്കില്‍ വിദേശത്ത് നിന്നുള്ള ഇന്ധന ഇറക്കുമതി കുറച്ച് ഇന്ത്യ സ്വയംപര്യാപ്തമാകണം.

ഇതിനായി ചില വിട്ടുവീഴ്ചകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നും ഗഡ്കരി പറയുന്നു. ഹൈബ്രിഡ് വാഹനങ്ങള്‍ക്കുള്ള ജി.എസ്.ടി കുറയ്ക്കാനുള്ള ആലോചനയിലാണ് ധനമന്ത്രാലയം.

അങ്ങനെ വന്നാല്‍ ഇത്തരം വാഹനങ്ങളുടെ വിലയും ആനുപാതികമായി താഴും. ഇതിന് പുറമെ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്ക് ഇറക്കുമതി ഇനത്തിലും കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

2021ല്‍ ആകെ വില്‍പ്പന നടത്തിയ വാഹനങ്ങളില്‍ കേവലം 1.75 ശതമാനം മാത്രമേ ഇലക്ട്രിക് വാഹനങ്ങളുണ്ടായിരുന്നുള്ളൂ. 2023ല്‍ 6.38 ശതമാനമായിരുന്നു. 2030ല്‍ വില്‍ക്കുന്ന വാഹനങ്ങളില്‍ മൂന്നിലൊന്നും ഇലക്ട്രിക് വാഹനങ്ങളായിരിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ പെട്രോള്‍, ഡീസല്‍ കാറുകളില്‍ നിന്നുള്ള പെട്ടെന്നുള്ള പിന്മാറ്റം ശരിയല്ലെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. ഇല്ക്ട്രിക് വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ ഇന്ത്യ ഇതുവരെ പൂര്‍ണമായും തയ്യാറായിട്ടില്ല.

രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ വില വളരെ കൂടുതലാണ്. ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യാതെ വിലകുറഞ്ഞ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ സാധാരണക്കാര്‍ക്ക് കൂടി സ്വന്തമാക്കാന്‍ തരത്തിലേക്ക് മാറ്റുകയാണ് ആദ്യം ചെയ്യേണ്ടതെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു.

നിലവില്‍ രാജ്യത്തിറങ്ങുന്ന ഇലക്ട്രിക് വാഹനങ്ങളുടെ റേഞ്ചും വളറെ കുറവാണ്. അതിനനുസരിച്ച് ചാര്‍ജ്ജിംഗ് സ്‌റ്റേഷനുകളും കുറവാണ്. ചാര്‍ജ്ജിംഗ് സ്റ്റേഷനുകളില്‍ ധാരാളം സമയം ചെലവഴിക്കേണ്ടതായി വരുന്നതായും ഇക്കൂട്ടര്‍ പറയുന്നു. പൂര്‍ണമായും ഇലക്ട്രിക് യുഗത്തിലേക്ക് മാറുന്നത് രാജ്യത്തിന്റെ പാരിസ്ഥിതിക്ക് ഗുണകരമാകുമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം.

 

Read Also:ജനസംഖ്യാ വളര്‍ച്ചാ നിരക്ക് കുറയുന്നു; പരിഹാരമായി സ്വന്തമായി ഡേറ്റിംഗ് ആപ്പ് തുടങ്ങാനൊരുങ്ങി ജപ്പാന്‍; പിന്തുണയുമായി ഇലോൺ മസ്ക്

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

Other news

കിവീസിനെതിരായ പരമ്പര തുടങ്ങുന്നതിനു തൊട്ടുമുൻപ് ഇന്ത്യൻ ടീമിനു കനത്ത തിരിച്ചടി; പപരിശീലനത്തിനിടെ പരിക്കേറ്റ ഋഷഭ് പന്ത് പുറത്ത്

കിവീസിനെതിരായ പരമ്പരയ്ക്ക് മുൻപ് ഇന്ത്യൻ ടീമിനു കനത്ത തിരിച്ചടി വഡോദര: ന്യൂസീലൻഡിനെതിരായ ഏകദിന...

‘അന്ന് പറഞ്ഞത് ഇന്ന് മാറ്റി’; രജിഷ വിജയന് നേരെ കടുത്ത സൈബര്‍ ആക്രമണം! വൈറലായി ‘കോമള താമര’

മലയാളത്തിലൂടെ കരിയർ ആരംഭിച്ച് ഇന്ന് തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി...

ലണ്ടനിലെ ഇറാനിയൻ എംബസിയുടെ ബാൽക്കണിയിൽ കയറി പ്രതിഷേധക്കാർ; രണ്ടുപേർ അറസ്റ്റിൽ

ലണ്ടനിലെ ഇറാനിയൻ എംബസിയുടെ ബാൽക്കണിയിൽ കയറി പ്രതിഷേധക്കാർ വെസ്റ്റ് ലണ്ടനിലെ ഇറാനിയൻ എംബസി...

കാട്ടുപന്നിയാക്രമണം; ഇടുക്കിയിൽ നിന്നും കുടിയൊഴിയേണ്ട അവസ്ഥയിൽ കർഷകർ

കാട്ടുപന്നിയാക്രമണം; ഇടുക്കിയിൽ നിന്നും കുടിയൊഴിയേണ്ട അവസ്ഥയിൽ കർഷകർ കാട്ടുപന്നിയാക്രമണം രൂക്ഷമായതോടെ ഇടുക്കിയുടെ മണ്ണിൽ...

ഒന്നരമാസമുള്ള കുഞ്ഞിന്റെ തള്ളവിരൽ കാനുല മുറിക്കുന്നതിനൊപ്പം മുറിച്ചുമാറ്റി നേഴ്സ് ; അബദ്ധത്തിൽ പറ്റിയതെന്ന് വിശദീകരണം !

കാനുല മുറിക്കുന്നതിനൊപ്പം കുഞ്ഞിന്റെ തള്ളവിരൽ മുറിച്ചുമാറ്റി നേഴ്സ് ഇൻഡോർ: ഒന്നരമാസം പ്രായമുള്ള...

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

Related Articles

Popular Categories

spot_imgspot_img