തോറ്റതെങ്ങിനെ ? തോൽപ്പിച്ചതാര് ? താത്വിക അവലോകനത്തിന് സിപിഎം; മാസം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചേരും

കനത്ത തോൽവിയാണു ഇതവരെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ഏറ്റുവാങ്ങിയത്. ഇത്തവണയും ഒരു പാർലമെന്റ് സീറ്റിലൊതുങ്ങി എൽ.ഡി.എഫ് വിജയം. സർക്കാരിനോടുള്ള ജനരോഷം കൊണ്ടാണെന്ന വിമർശനം ശക്തം. തോൽവിയുടെ കാരണങ്ങൾ കണ്ടെത്താനുള്ള താത്വിക അവലോകനത്തിന് ഈ മാസം 17ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും18,19,20 തിയതികളിൽ സംസ്ഥാന കമ്മിറ്റിയും ചേരും.

പാർട്ടിയുടെ ജനകീയ അടിത്തറ തകരുകയും പരമ്പരാഗത വോട്ട് ബാങ്കുകളിൽ ചോർച്ച നേരിടുകയും ചെയ്തുവെന്നാണ് സൂചന. പാർട്ടിയിലും ഭരണത്തിലും നേതൃത്വത്തിന്റെ പിടി അയയുകയും എല്ലാം വ്യക്തി കേന്ദ്രീകൃതമാവുകയും ചെയ്യുന്നുവെന്നവിമർശനവും ശക്തമാണ്.പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തിരുത്തൽ ശക്തിയാവുമെന്ന് കരുതിയിരുന്നവരും നിരാശരായി.

വ്യക്തിപൂ‌ജയിൽ അഭിരമിക്കുന്ന നേതാവാണ് പിണറായി വി‌ജയനെന്ന് അദ്ദേഹത്തെ അടുത്തറിയാവുന്നവർ പറയില്ല. എന്നാൽ,പിണറായി വിജയൻ സൂര്യനാണെന്നും അടുത്തു ചെന്നാൽ കരിഞ്ഞുപോകുമെന്നുമായിരുന്നു
.ഗോവിന്ദന്റെ പരാമർശം. ഏഴ് ദിവസം പണിയെടുക്കുന്ന ദൈവംപോലും ഒരു ദിവസം വിശ്രമിക്കും എന്നായിരുന്നു മുഖ്യമന്ത്രിയും കുടുംബവും അടുത്തിടെ നടത്തിയ വിദേശ യാത്രക്കെതിരെ വിമർശനം ഉയർന്നപ്പോൾ,
പാർട്ടി കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലന്റെ പ്രതികരണം. ഇത്തരം പാടിപുകഴ്ത്തലുകൾ പാർട്ടിയിൽതന്ന൪റ് വിമർശനങ്ങൾക്ക് കാരണമായി.

കമ്മ്യൂണിസ്റ്റ് സങ്കൽപ്പങ്ങൾക്ക് ചേർന്നതല്ല പാടി പുകഴ്ത്തലുകളെന്ന വിമർശനമാണ് ഉയരുന്നത്. 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുന്നിലെത്തിയത് വെറും 18 നിയമസഭാ മണ്ഡലങ്ങളിൽ മാത്രം. അന്ന് 41 സീറ്റിലൊതുങ്ങിയ യു.ഡി.എഫിന് ലീ‌ഡ് 118 സീറ്റിൽ. അന്ന് നേമത്തെ ഏക നിയമസഭാ അക്കൗണ്ടുപോലും നഷ്ടപ്പെട്ട ബി.ജെ.പി പാർലമെന്റിൽ അക്കൗണ്ട് തുറന്നെന്നുമാത്രല്ല,11 നിയമസഭാ സീറ്റുകളിൽ ഒന്നാമതെത്തി. മറ്റ് 8 സീറ്റുകളിൽ രണ്ടാമതും. 2019ലെ പ്രതികൂലസാഹചര്യങ്ങൾ ഇല്ലാതിരുന്നിട്ടും തോറ്റതെങ്ങിനെ എന്നത് കണ്ടെത്തുക എന്നതാവും വലിയ വെല്ലുവിളി.

Read also: ന്യൂയോർക്ക് ഹിറ്റ്സ്; അയർലൻഡിനെതിരെ അനായാസ ജയവുമായി ഇന്ത്യ; ആശങ്കയായി ഹിറ്റ്മാന്റെ പരിക്ക്..!

 

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ് ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്....

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍ തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ...

ശബരിമല:ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി

ശബരിമല: ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി പത്തനംതിട്ട: ട്രാക്ടറിൽ പോലീസ് ഉന്നതൻ...

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ തിരുവനന്തപുരം: പഞ്ചായത്ത് അംഗത്തെയും അമ്മയെയും തൂങ്ങിമരിച്ച നിലയിൽ...

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ ന്യൂഡൽഹി: പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന്...

Related Articles

Popular Categories

spot_imgspot_img