web analytics

സഞ്ജു ആരാധകർക്ക് ആവേശമായി അമ്പാട്ടി റായിഡുവിൻ്റെ പ്രഖ്യാപനം; പന്തിനൊപ്പം സഞ്ജുവും ഇറങ്ങട്ടെ

ന്യൂയോർക്ക്: സഞ്ജു സാംസന് ഇനിയും ടീമിൽ തുടരാൻ കഴിയുമെന്ന് സൂചന.ഇതിനകം പല താരങ്ങളും ഇന്ത്യയുടെ ഏറ്റവും മികച്ച ഇലവനെ നിര്‍ദേശിച്ചു കഴിഞ്ഞു. പക്ഷെ അവരെല്ലാം സഞ്ജു സാംസണിനെ തഴഞ്ഞ് റിഷഭ് പന്തിനെയാണ് പ്ലെയിങ് ഇലവനിലെടുത്തത്.

എന്നാല്‍ റായുഡുവാകട്ടെ ഇവരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായിരിക്കുകയാണ്. റിഷഭും സഞ്ജുവും ഒരുമിച്ചു കളിക്കട്ടെയെന്നാണ് റായുഡുവിന്റെ അഭിപ്രായം. രണ്ടു പേരും ടീമിലുണ്ടെങ്കില്‍ അതു ഇന്ത്യക്കു മുതല്‍ക്കൂട്ടായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ന്യൂയോര്‍ക്കിലെ നസൗ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിത്തിലാണ് ഇന്ത്യയും ഐറിഷ് ടീമും തമ്മിലുള്ള പോരാട്ടം നടക്കാനിരിക്കുന്നത്.

യുവ ഇടംകൈയന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ പ്ലെയിങ് ഇലവനില്‍ നിന്നും തഴഞ്ഞ റായുഡു നായകന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി നിര്‍ദേശിച്ചിട്ടുള്ളത് വിരാട് കോലിയെയാണ്. സാഹചര്യം പരിഗണിക്കുമ്പോള്‍ സഞ്ജുവിനെയും റിഷഭിനെയും ഇന്ത്യ ഒരുമിച്ച് കളിപ്പിക്കണമെന്നാണ് എനിക്കു തോന്നുന്നത്. കാരണം സഞ്ജു മൂന്നാം നമ്പറില്‍ ഉജ്ജ്വലമായാണ് ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നതെന്നും റായുഡു നിരീക്ഷിച്ചു.

സഞ്ജുവിനു ശേഷം നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെ ഇന്ത്യക്കു ക്രീസിലേക്കു അയക്കാം. ഓവറുകളുടെ അടിസ്ഥാനത്തില്‍ അപ്പോഴത്തെ സാഹചര്യത്തിനു അനുസരിച്ച് വേണമെങ്കില്‍ സഞ്ജുവിനെ നാലിലേക്കു മാറ്റി സൂര്യയെ മൂന്നാം നമ്പറിലും കളിപ്പിക്കാം. പക്ഷെ രോഹിത് ശര്‍മയും വിരാട് കോലിയും തന്നെ തീര്‍ച്ചയായും ഓപ്പണ്‍ ചെയ്യണം. മൂന്നാം നമ്പറില്‍ സഞ്ജു, നാലാമനായി സൂര്യ, അഞ്ചാമാനായി റിഷഭ് പന്ത്, ആറാമനായി ഹാര്‍ദിക് പാണ്ഡ്യ എന്നിവരെയും കളിപ്പിക്കാമെന്നും റായുഡു വ്യക്തമാക്കി. ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ഇന്നാണ്. അയർലൻഡിനെതിരായ മത്സരം ഇന്ന് രാത്രി എട്ട് മണിക്ക് നടക്കും. ജൂൺ ഒമ്പതിന് നടക്കുന്ന രണ്ടാം മത്സരത്തിൽ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളികൾ. അമേരിക്കയുമായും കാനഡയുമായും ലോകകപ്പിന്റെ ​ഗ്രൂപ്പ് ഘട്ടത്തിൽ രോഹിത് ശർമ്മയും സംഘവും മത്സരിക്കും.

ലോകകപ്പിന് മുമ്പുള്ള പരിശീലന മത്സരത്തിലെ മോശം പ്രകടനത്തിനിടെയിലാണ് സഞ്ജുവിന് അനുകൂലമായ പ്രതികരണം ടീം ക്യാമ്പിലുള്ളത്. സഞ്ജു സ്പിന്നിനെയും പേസിനെയും മികച്ച രീതിയിൽ നേരിടുന്ന താരമാണ്. അതുപോലെ ഒരു മികച്ച വിക്കറ്റ് കീപ്പറുമാണ്. മികച്ച ശാരീകക്ഷമതയാണ് താരത്തെ ഇത്തവണ ഇന്ത്യൻ ടീമിലെടുക്കാൻ കാരണം. ക്രിക്കറ്റിനോട് ഇപ്പോഴുള്ള ആവേശം തുടർന്നാൽ‌ സഞ്ജുവിന് ഇനിയും ടീമിൽ തുടരാൻ കഴിയുമെന്നും ഇന്ത്യൻ ക്രിക്കറ്റ് വൃത്തങ്ങൾ സൂചിപ്പിച്ചു.

ട്വന്റി 20 ലോകകപ്പിന് മുമ്പായുള്ള പരിശീലന മത്സരത്തിൽ സഞ്ജുവിന് തിളങ്ങാനായില്ല. ബം​ഗ്ലാദേശിനെതിരെ ആറ് പന്തിൽ ഒരു റൺസ് മാത്രമാണ് മലയാളി താരത്തിന് നേടാനായത്. ഇതോടെ ലഭിച്ച അവസരം ഉപയോ​ഗിക്കുന്നതിൽ സഞ്ജു പരാജയപ്പെട്ടെന്ന് വിമർശനം ഉയർന്നിരുന്നു. എന്നാൽ മത്സരത്തിൽ റിഷഭ് പന്ത് മികച്ച പ്രകടനം പുറത്തെടുത്തു. 26 ബോളുകളിൽ നിന്ന് 52 റൺസുമായി റിഷഭ് പുറത്താകാതെ നിന്നു.

 

Read Also:കിലിയന്‍ എംബാപ്പെയെ റാഞ്ചി റയല്‍ മാഡ്രിഡ്; കരാര്‍ അഞ്ച് വര്‍ഷത്തേക്ക്

spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ കോഴിക്കോട്: കോഴിക്കോട്...

Other news

ഹോസ്റ്റലിൽ ഗുളിക, സ്റ്റേഷനിൽ ബാഗ്, കൊല്ലത്ത് കുപ്പി; എക്സൈസിന്റെ വക ഇന്ന് ‘ഫുൾ പാക്കേജ്’ റെയ്ഡ്!

ഹോസ്റ്റലിൽ ഗുളിക, സ്റ്റേഷനിൽ ബാഗ്, കൊല്ലത്ത് കുപ്പി; എക്സൈസിന്റെ വക ഇന്ന്...

പരവൂർ കടലപകടം: ബിബിനും കണ്ണനും ഇനി ഓർമ്മ…

പരവൂർ കടലപകടം: ബിബിനും കണ്ണനും ഇനി ഓർമ്മ… കൊല്ലം: പരവൂര്‍ കടലില്‍ കുളിക്കാനിറങ്ങിയതിന്...

വ്‌ലോഗര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്തും മരിച്ച നിലയില്‍

കാസർകോട്: പ്രിയപ്പെട്ടവളുടെ വേർപാട് താങ്ങാനാവാതെ യുവാവ് ജീവനൊടുക്കി. പ്രശസ്ത വ്ലോഗർ ചിന്നു...

വെയിലത്ത് ഇറങ്ങിയാൽ ‘കരിഞ്ഞു’ പോകും; മൂന്നാറിലും ചെങ്ങന്നൂരും യുവി ഇൻഡക്സ് എട്ടിൽ!

വെയിലത്ത് ഇറങ്ങിയാൽ 'കരിഞ്ഞു' പോകും; മൂന്നാറിലും ചെങ്ങന്നൂരും യുവി ഇൻഡക്സ് എട്ടിൽ! തിരുവനന്തപുരം:സംസ്ഥാനത്തെ...

കെട്ടുകാഴ്ചപ്പുരകൾ തുറന്നു, കുത്തിയോട്ട പാട്ടായി; ചെട്ടികുളങ്ങരയിൽ ഇനി ഉത്സവക്കാലം!

കെട്ടുകാഴ്ചപ്പുരകൾ തുറന്നു, കുത്തിയോട്ട പാട്ടായി; ചെട്ടികുളങ്ങരയിൽ ഇനി ഉത്സവക്കാലം! ആലപ്പുഴ: ചെട്ടികുളങ്ങര ഭഗവതി...

Related Articles

Popular Categories

spot_imgspot_img