മുഖ്യമന്ത്രിയുടെ മണ്ഡലവും സി.പി.എമ്മിനെ കൈവിട്ടു; ചെങ്കോട്ട പൊളിച്ച് ബി.ജെ.പിയുടെ മുന്നേറ്റം, ഒരു ലക്ഷത്തിലേറെ വോട്ടു നേടുന്നത് ഇതാദ്യം

കണ്ണൂർ: ചെങ്കോട്ടകളിൽ പോലും സ്വാധീനം ചെലുത്താൻ സാധിക്കാതെ സിപിഎം ജില്ലാ സെക്രട്ടറി ജയരാജൻ. ഇടതു മണ്ഡലങ്ങളില്‍ പോലും വ്യക്തമായ ഭൂരിപക്ഷം നേടിയായിരുന്നു സുധാകരന്റെ പടയോട്ടം. ജില്ലാ സെക്രട്ടറിയുടെ ചുമതല ടി വി രാജേഷിന് കൈമാറിയതിന് ശേഷമായിരുന്നു ജയരാജന്‍ കണ്ണൂരില്‍ അങ്കത്തിനിറങ്ങിയത്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്തും പാര്‍ട്ടിക്ക് ഏറെ സ്വാധീനമുള്ള മട്ടന്നൂരിലും ജയരാജന് ചലനമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ ആകെയുള്ള ഏഴ് മണ്ഡലങ്ങളില്‍ അഞ്ചെണ്ണത്തിലും സിപിഐഎമ്മിനായിരുന്നു വിജയം. കൂടാതെ മട്ടന്നൂരില്‍ കെ കെ ശൈലജക്കായിരുന്നു സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം. നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ കെ ശൈലജ അറുപതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ ജയിച്ചത്. ഈ മണ്ഡലത്തില്‍ ജയരാജന് ഈ തിരഞ്ഞെടുപ്പില്‍ 3188 വോട്ടിന്റെ ലീഡ് മാത്രമാണ് ലഭിച്ചത്.

ഇതിനുപുറമെ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി സി രഘുനാഥിന് വോട്ട് ഒരു ലക്ഷം കടന്നു. ആദ്യമായാണ് ബിജെപി കണ്ണൂരില്‍ ഒരു ലക്ഷത്തിലേറെ വോട്ട് നേടുന്നത്. ഇത് സിപിഎമ്മിന് വലിയ തിരിച്ചടിയാണ് നൽകുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച നേതാവാണ് സി രഘുനാഥ്. ഇയാള്‍ പിന്നീട് ബിജെപിയിലേക്ക് ചേക്കേറുകയായിരുന്നു. തുടര്‍ന്നാണ് ഇക്കുറി കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ ജനവിധി തേടിയത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയിലെ സി കെ പത്മനാഭന് 68,509 വോട്ട് മാത്രമായിരുന്നു നേടാനായത്. ഈ സ്ഥാനത്താണ് രഘുനാഥിന്റെ മെച്ചപ്പെട്ട പ്രകടനം. 2019ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സിറ്റിംഗ് എംപിയായിരുന്ന സിപിഐഎമ്മിലെ പി കെ ശ്രീമതിയെ ഒരു ലക്ഷം വോട്ടുകള്‍ക്കടുത്തുള്ള ഭൂരിപക്ഷ ത്തില്‍ തോല്‍പ്പിച്ചാണ് സുധാകരന്‍ വീണ്ടും ലോക്‌സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. 2019ല്‍ സുധാകരന്‍ 5,29,741 വോട്ട് നേടിയപ്പോള്‍ ശ്രീമതിക്ക് വോട്ട് 4,35,182 നേടാനേ കഴിഞ്ഞിരുന്നുള്ളു. സുധാകരന്‍ 50.3% വോട്ട് നേടിയിരുന്നു കഴിഞ്ഞ വര്‍ഷം. പി കെ ശ്രീമതിക്ക് ലഭിച്ചത് 41.3 ശതമാനമായിരുന്നു. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ സുധാകരന് മത്സരിച്ചെങ്കിലും സിപിഐഎമ്മിലെ പി കെ ശ്രീമതിയോട് 7000ത്തിനടുത്ത് വോട്ടിന് തോറ്റിരുന്നു. തുടര്‍ന്ന് കഴിഞ്ഞ തവണ മണ്ഡലം തിരിച്ചു പിടിക്കുകയായിരുന്നു.

 

Read Also:നോട്ടയ്ക്കൊരു വോട്ടെന്ന കോൺഗ്രസിന്റെ ആവശ്യം അംഗീകരിച്ച് വോട്ടർമാർ, ഇൻഡോറിൽ രണ്ടാം സ്ഥാനം നേടി നോട്ട, വീണത് 2,18,674 വോട്ടുകൾ

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

പാലിയേക്കരയിൽ ടോള്‍ നിരക്ക് കൂട്ടി

പാലിയേക്കരയിൽ ടോള്‍ നിരക്ക് കൂട്ടി പാലിയേക്കരയിൽ ടോള്‍ തുടങ്ങുമ്പോള്‍ കൂടിയ നിരക്ക് നൽകേണ്ടി...

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ പ്ലസ്ടു...

വിജയ്‌യുടെ മുഖത്ത് അടിക്കാൻ ആഗ്രഹം

വിജയ്‌യുടെ മുഖത്ത് അടിക്കാൻ ആഗ്രഹം ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ)...

കോഴി ഫാമിനും ആഡംബര നികുതി!

കോഴി ഫാമിനും ആഡംബര നികുതി! കൊച്ചി: കോഴി വളർത്തൽ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർ...

റേഷന്‍ കടകളില്‍ പാസ്‌പോര്‍ട്ട് അപേക്ഷയും

റേഷന്‍ കടകളില്‍ പാസ്‌പോര്‍ട്ട് അപേക്ഷയും ‘കെ സ്റ്റോര്‍’ ആക്കുന്ന റേഷന്‍ കടകളില്‍ ഇനി...

മദപ്പാടിലായിരുന്ന ആന പാപ്പാൻമാരെ കുത്തിവീഴ്‌ത്തി

മദപ്പാടിലായിരുന്ന ആന പാപ്പാൻമാരെ കുത്തിവീഴ്‌ത്തി ആലപ്പുഴ: മദപ്പാടിലായിരുന്ന ഹരിപ്പാട് സ്‌കന്ദൻ എന്ന ആന...

Related Articles

Popular Categories

spot_imgspot_img