ലീഡ് നില ആശങ്കാജനകമാം വിധം മാറിമറിഞ്ഞ തിരുവനന്തപുരത്ത് 2014 -ന്റെ തനിയാവർത്തനമായി നാലാം തവണയും തരൂരിന്റെ തേരോട്ടം. കേന്ദ്ര മന്ത്രിയും എൻ.ഡി.എ. സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിനെ പിന്നിലാക്കി കോൺഗ്രസ് സ്ഥാനാർഥി ശശി തരൂർ ഫിനിഷിലേക്ക് എത്തുകയാണ്. തുടക്കത്തിൽ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്ര ശേഖർ മുന്നിട്ടു നിന്നെങ്കിലും അവസാനലാപ്പിലെത്തുമ്പോഴേക്കും തരൂർ കുതിച്ചു കയറുകയായിരുന്നു. 1281 വോട്ടിന്റെ ലീഡോടെയാണ് തരൂർ മുന്നിട്ടു നിൽക്കുന്നത്. ഇതിനകം തരൂർ നേടിയത് 336560 വോട്ടുകളാണ്. 325279 വോട്ടോടെ എൻ.ഡി.എ. സ്ഥാനാർഥി രണ്ടാം സ്ഥാനത്തും 232491 വോട്ടുകളോടെ എൽ.ഡി.എഫ്. സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ മൂന്നാം സ്ഥാനത്തും നിൽക്കുന്നു.