ലോക്സഭ തെരഞ്ഞെടുപ്പിൽ എക്സിറ്റ് പോൾ ഫലങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇന്ത്യ സഖ്യം മുന്നേറുന്ന പശ്ചാത്തലത്തിൽ ഓഹരി വിപണിയിൽ വൻ ഇടിവ്. വൻ ഭൂരിപക്ഷത്തോടെ എൻഡിഎ വീണ്ടും അധികാരത്തിൽ വരുമെന്നായിരുന്നു എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്നലെ വൻ മുന്നേറ്റമാണ് കാഴ്ചവെച്ചത്. എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിച്ച് കൊണ്ട് ഇന്ത്യ സഖ്യം മുന്നേറിയതാണ് ഓഹരി വിപണിയിൽ പ്രതിഫലിച്ചത്. റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ ഓഹരി വിപണി ഇന്ന് കനത്തവിൽപ്പന സമ്മർദ്ദമാണ് നേരിടുന്നത്.
നിഫ്റ്റി 50 സൂചിക ഇടിഞ്ഞ് 22,557ലാണ് രാവിലെ വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ സെൻസെക്സ് 3 ശതമാനം ഇടിവ് രേഖപ്പെടുത്തി 74,107ൽ ക്ലോസ് ചെയ്തു. അദാനി ഗ്രൂപ്പ് ഓഹരികൾ കനത്ത നഷ്ടത്തിലാണ് ഉള്ളത്. അദാനി എന്റര്‍പ്രൈസസ് ഒമ്പത് ശതമാനത്തിലേറെ തകര്‍ന്ന് 3,312 നിലവാരത്തിലെത്തി. അദാനി പവറാകട്ടെ ഒമ്പത് ശതമാനം നഷ്ടത്തില്‍ 796 രൂപയിലെത്തി.
Read More: വൻ അട്ടിമറി; തൃശൂർ അങ്ങെടുത്തു; സുരേഷ്ഗോപിക്ക് ഇരുപതിനായിരത്തിലധികം വോട്ടിന്റെ ലീഡ്
Read More: അമേത്തിയിൽ സ്മൃതി ഇറാനി പിന്നിൽ; കോൺഗ്രസ് തിരിച്ചു പിടിക്കുമോ?