നസ്ലീന്‍- മമിത താര ജോഡിയുടെ ഹിറ്റ് ചിത്രമായ ‘പ്രേമലു’ മലയാളത്തിനൊപ്പം തന്നെ തമിഴിലും വൻ വിജയമാണ് നേടിയത്. കൂടാതെ മമിത നിരവധി ആരാധകരെ തമിഴ് സിനിമാ ലോകത്ത് സ്വന്തമാക്കുകയും ചെയ്തു. അതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസം ചെന്നൈയിലെ ഒരു മാളിൽ നടന്നത്. ഉദ്‌ഘാടന ചടങ്ങിനെത്തിയ മമിത അതിരുകടന്ന ആരാധക സ്നേഹത്തിൽ ഭയന്ന് നിൽക്കുന്ന വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
മാളിൽ ഉദ്ഘാടന ചടങ്ങിനെത്തിനെത്തിയ മമിതയെ കാണാൻ നിരവധി യുവാക്കളാണ് തടിച്ചുകൂടിയത്. ഇതോടെ തിക്കും തിരക്കും ഉണ്ടാകുകയും മമിത ആൾക്കൂട്ടത്തിനിടയിൽ കുടുങ്ങുകയും ചെയ്തു. ആർത്തുവിളിച്ച് തടിച്ചുകൂടിയ ആരാധകരുടെ ഇടയിൽ കൂടെ മുന്നോട്ട് നടക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു നടി. സുരക്ഷാ ഉദ്യോഗസ്ഥർ ഒപ്പമുണ്ടായിട്ടും ഏറെ നേരത്തിനു ശേഷമാണ് നടിക്കു ചടങ്ങിൽ പങ്കെടുത്തു മടങ്ങാനായത്.
തമിഴ് സംവിധായകൻ ജി വി പ്രകാശിന്റെ റിബൽ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചിരുന്നു മമിത. ഇപ്പോൾ വിഷ്ണു വിശാൽ, പ്രദീപ് രംഗനാഥൻ എന്നിവരോടൊപ്പം സിനിമയിൽ അഭിനയിക്കുകയാണ് മമിത ബൈജു.
Read Also: മാസപ്പടി കേസ്; മാത്യു കുഴൽനാടന്റെ ഹൈക്കോടതി ഹര്‍ജി മാറ്റി വെച്ചു; 18 ന് പരിഗണിക്കും
Read Also: പണത്തിനായി ആക്രി വാഹനങ്ങൾ വിൽക്കാൻ ഒരുങ്ങി പൊലീസ്; ഉപയോഗ ശൂന്യമായത് ആയിരം പോലീസ് വണ്ടികൾ
Read Also: കനത്ത ജാഗ്രത, വടകരയിൽ പ്രത്യേക സേനാവിന്യാസം; വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം നിരോധനാജ്ഞ