ഡ്രൈ ഡേയിൽ ഉടുമ്പഞ്ചോല എക്‌സൈസ് സംഘം അണക്കര ആലഞ്ചേരിപ്പടി കരയിൽ നടത്തിയ റെയ്ഡിൽ 50 ലിറ്റർ ചാരായം പിടികൂടി. ചാരായം സൂക്ഷിച്ച കൊച്ചറ പാലം കരയിൽ പുളിക്കൽ തങ്കച്ചൻ മാത്യു ( 61), കൊച്ചറ പാലം കരയിൽ തെക്കുംകാലായിൽ ജിജോമോൻ ജോർജ് (40) എന്നിവരുടെ പേരിൽ ഉടുമ്പഞ്ചോല എക്‌സൈസ് റേഞ്ച് സംഘംകേസെടുത്തു. കൊച്ചറ പാലം കരയിൽ ലിറ്ററിന് 700 രൂപ നിരക്കിൽ ചാരായം വാറ്റി വിൽപ്പന നടത്തുന്നുവെന്ന പരാതിയെ തുടർന്നാണ് എക്‌സൈസ് സംഘം റെയ്ഡിന് എത്തിയത്. തങ്കച്ചനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തതോടെ ജിജോമോൻ ഓടി രക്ഷപെട്ടു.