ന്യൂഡൽഹി: ഉപഭോക്താക്കളോട് ഉച്ച സമയത്ത് ഭക്ഷണം ഓർഡർ ചെയ്യരുതെന്ന അഭ്യർഥനയുമായി ഫുഡ് ഡെലിവറി ശൃംഖലയായ സൊമാറ്റോ. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ഉച്ചസമയത്ത് ഭക്ഷണം ഓർഡർ ചെയ്യുന്നത് ഒഴിവാക്കണമെന്നാണ് സൊമാറ്റോ പറയുന്നത്. ഉത്തരേന്ത്യയിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ അഭ്യർത്ഥന. എക്‌സിലാണ് സൊമറ്റോ ഇക്കാര്യം പങ്കുവെച്ചത്.
അതേസമയം ഉത്തരേന്ത്യയിലെ അത്യുഷ്ണത്തിൽ ഇതുവരെ 150 പേരാണ് മരിച്ചത്. ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെയാണ് 33 പേർക്ക് ജീവൻ നഷ്ടമായത്. ഹോം ഗാർഡുകൾ, ശുചീകരണ തൊഴിലാളികൾ, മറ്റ് വോട്ടെടുപ്പ് ജീവനക്കാർ എന്നിവരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഒഡീഷയിൽ മാത്രം 96 പേർ മരിച്ചു.
ബുധനാഴ്ച വരെ കനത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യപ്രദേശ്, രാജസ്ഥാൻ, ബിഹാർ, ഹരിയാന, യുപി, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം തുടരുകയാണ്.
Read Also:ശക്തമായ മഴ; കോട്ടയം ജില്ലയിലെ ഈ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് കളക്ടര്‍