web analytics

റോസ്, വൈറ്റ് ആഭരണങ്ങൾ പുതിയ ട്രെൻറ്; പുതുതലമുറക്ക് വെള്ളിമതി; നാലു വർഷത്തിനിടെ വിലയിൽ ഇരട്ടിയിലേറെ വർധന; സ്വർണത്തിന് പിന്നാലെ വെള്ളിവിലയും കുതിപ്പ്

കൊച്ചി: സ്വർണത്തിന് പിന്നാലെ വെള്ളിവിലയും കുതിപ്പ്. നാലു വർഷത്തിനിടെ വെള്ളിയുടെ വിലയിലുണ്ടായത് ഇരട്ടിയിലേറെ വർധന. 2020ൽ ഗ്രാമിന് 40-45 രൂപയായിരുന്നു വെള്ളിയാഭരണങ്ങളുടെ വില. നിലവിൽ 101 രൂപയാണ് കേരളത്തിൽ ഒരു ​ഗ്രാം വെള്ളിയുടെ വില. പുതുതലമുറക്ക് വെള്ളിയാഭരണങ്ങളോട് പ്രിയമേറിയതും വില വർധനവിന് കാരണമായിട്ടുണ്ട്.സ്വർണവിലയിൽ റെക്കോഡ് കുതിപ്പുണ്ടായതിന് പിന്നാലെയാണ് വെള്ളിയുടെ വിലയും കൂടാൻ തുടങ്ങിയത്.

വെള്ളി വ്യാവസായിക ഉപയോഗത്തിനാണ് കൂടുതൽ ഉപയോഗിക്കുന്നതെങ്കിലും, നിലവിൽ ആഭരണനിർമാണ മേഖലയിൽ വെള്ളിയുടെ ആവശ്യം ഉയർന്നിട്ടുണ്ട്. യുവതലമുറയ്ക്ക് വെള്ളിയാഭരണങ്ങളോട് പ്രിയം കൂടിയതാണ് കാരണം. മാല, ലോക്കറ്റ്, കൈച്ചെയിൻ, വളകൾ എന്നീ ആഭരണങ്ങളോടാണ് യുവാക്കൾക്ക് പ്രിയം.

പെൺകുട്ടികൾ വെള്ളി പാദസരങ്ങളോടാണ് താത്പര്യം കാണിക്കുന്നത്. റോസ്, വൈറ്റ് തുടങ്ങി വിവിധ നിറങ്ങളിൽ വെള്ളിയാഭരണങ്ങൾ വിപണിയിലെത്തിയതും ഡിമാൻഡ് കൂട്ടിയിട്ടുണ്ട്. ഡയമണ്ട് ചേർത്തുള്ള വെള്ളിയാഭരണങ്ങൾക്കും ആവശ്യക്കാരേറെയാണ്.

സമ്മാനങ്ങൾ നൽകുന്നതിൽ വെള്ളിക്ക് പ്രചാരണം ഏറുന്നുണ്ട്. ദൈവങ്ങളുടെ രൂപം, പാത്രം, കട്ടിൽ മുതൽ സോഫയടക്കം വെള്ളിയിൽ ലഭ്യമാണ്. 20-25 കിലോ വെള്ളിയിൽ ഡൈനിങ് ടേബിൾ വരെ ഇന്ന് വിപണിയിൽ വില്പനയ്ക്കായുണ്ട്.

അന്താരാഷ്ട്ര വിപണിയിൽ വെള്ളിവില 2010-ൽ 13.4 ഡോളറായിരുന്നു. 2011-ൽ ഇത് എക്കാലത്തെയും ഉയർന്ന വിലയായ 48.58 ഡോളറിലേക്ക് എത്തി. അതിനുശേഷം 2020-ൽ 11.74 ഡോളറിലേക്ക് താഴ്ന്നു. എന്നാൽ, കഴിഞ്ഞ മൂന്നുവർഷം വെള്ളിവില 22-25 ഡോളർ നിലവാരത്തിൽ ചാഞ്ചാടി നിൽക്കുകയായിരുന്നു. വ്യാഴാഴ്ച 31.23 ഡോളറിലേക്ക് വില എത്തി. 18 ഡോളർ കൂടി ഉയർന്നാൽ വില പുതിയ റെക്കോഡിലേക്ക് കുതിക്കും

 

Read Also:കേരളാ പോലീസിൻ്റെ ചരിത്രത്തിൽ ഇത് ആദ്യം; സബ് ഇൻസ്പെക്ടർ ജോലി രാജി വെച്ച് പോലീസിൻ്റെ ഏറ്റവും താഴെത്തട്ടിലെ ഹവിൽദാർ തസ്തികയിലേക്ക്; വി.കെ.കിരണിൻ്റെ ഈ തീരുമാനത്തിന് പിന്നിലെ കാരണമെന്തെന്നറിയാതെ പോലീസ് സേന

spot_imgspot_img
spot_imgspot_img

Latest news

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

Other news

സൗദി സഹോദരിമാരുടെ ദുരൂഹ മരണം; ‘ആത്മഹത്യാ പാനീയം’ ഉപയോഗിച്ചതായി സംശയം

സൗദി സഹോദരിമാരുടെ ദുരൂഹ മരണം; ‘ആത്മഹത്യാ പാനീയം’ ഉപയോഗിച്ചതായി സംശയം സിഡ്നി: Sydney...

“മകളുടെ കല്യാണമായി; വിജയാ, നീ എവിടെ?” സുഹൃത്തിനായി ദാസന്റെ തിരച്ചിൽ

“മകളുടെ കല്യാണമായി; വിജയാ, നീ എവിടെ?” സുഹൃത്തിനായി ദാസന്റെ തിരച്ചിൽ തിരുവനന്തപുരം: “എടാ...

വയോധികയെ കടിച്ചുകൊന്ന തെരുവുനായയെ  തല്ലിക്കൊന്നു; പേവിഷബാധ പരിശോധന…

വയോധികയെ കടിച്ചുകൊന്ന തെരുവുനായയെ  തല്ലിക്കൊന്നു; പേവിഷബാധ പരിശോധന… തൃശൂർ: എരുമപ്പെട്ടിയിൽ കിടപ്പുരോഗിയായ വയോധികയെ കടിച്ചുകൊന്ന...

വാമനപുരത്ത് ഒരു വയസുകാരി മരിച്ച നിലയിൽ; കഴുത്തിൽ പാടുകൾ, കൊലപാതക സംശയം

വാമനപുരത്ത് ഒരു വയസുകാരി മരിച്ച നിലയിൽ; കഴുത്തിൽ പാടുകൾ, കൊലപാതക സംശയം തിരുവനന്തപുരം:...

ഇന്നത്തെ നക്ഷത്രഫലം: ചിലർക്കു വിജയവും നേട്ടവും, ചിലർക്കു ജാഗ്രത ആവശ്യം

ഇന്നത്തെ നക്ഷത്രഫലം: ചിലർക്കു വിജയവും നേട്ടവും, ചിലർക്കു ജാഗ്രത ആവശ്യം തിരുവനന്തപുരം: ഇന്നത്തെ ദിനത്തിൽ...

നാട്ടിലെ കാമുകനുമായി സംസാരിച്ച് നിൽക്കവെ വിദേശത്തെ കാമുകൻ ഫോണിൽ വിളിച്ചു; ‘തട്ടിക്കൊണ്ടുപോകൽ’ നാടകം പൊലീസിനെ വട്ടംചുറ്റിച്ചു

നാട്ടിലെ കാമുകനുമായി സംസാരിച്ച് നിൽക്കവെ വിദേശത്തെ കാമുകൻ ഫോണിൽ വിളിച്ചു; ‘തട്ടിക്കൊണ്ടുപോകൽ’ നാടകം...

Related Articles

Popular Categories

spot_imgspot_img