സർക്കാർ ഉദ്യോഗസ്ഥർ സ്ഥാനക്കയറ്റം അവകാശമായി കാണരുത്; സുപ്രീം കോടതി

ന്യൂഡൽഹി: സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം തങ്ങളുടെ അവകാശമായി പറയാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി. ഭരണഘടനയുടെ ആർട്ടിക്കിൾ 16 പ്രകാരം തുല്യതാ തത്വം ലംഘിക്കപ്പെടുമ്പോൾ മാത്രമേ പ്രമോഷൻ നയങ്ങളിൽ കോടതിയുടെ ഇടപെടൽ ഉണ്ടാവുകയുള്ളുവെന്നും സുപ്രീംകോടതി പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുള്ള മാനദണ്ഡങ്ങളെക്കുറിച്ച് ഭരണഘടനയിൽ കൃത്യമായി പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി.

സ്ഥാനക്കയറ്റം നൽകുന്ന തസ്തികയുടെ സ്വഭാവവും പ്രവർത്തനവും ആവശ്യകതകളും കണക്കിലെടുത്ത് നിയമനിർമ്മാണ സഭയ്ക്കും എക്‌സിക്യൂട്ടീവിനും സ്ഥാനക്കയറ്റത്തിന്റെ മാനദണ്ഡങ്ങൾ തീരുമാനിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഗുജറാത്തിലെ ജില്ലാ ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട കേസുകളിലാണ് കോടതിയുടെ നിരീക്ഷണം.

”ഇന്ത്യയിൽ, സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം അവരുടെ അവകാശമായി പറയാൻ കഴിയില്ല, കാരണം സ്ഥാനക്കയറ്റ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനുള്ള മാനദണ്ഡം ഭരണഘടന നിർദേശിക്കുന്നില്ല. ജോലിയുടെ സ്വഭാവത്തെയും പ്രവർത്തനങ്ങളെയും അടിസ്ഥാനമാക്കി പ്രൊമോഷണൽ തസ്തികകളിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിനുള്ള രീതി നിയമനിർമാണ സഭയ്ക്കോ എക്‌സിക്യൂട്ടീവിനോ തീരുമാനിക്കാം” എന്നാണ് കോടതി വ്യക്തമാക്കിയത്. സ്ഥാനക്കയറ്റത്തിനുള്ള മാനദണ്ഡമായുള്ള സീനിയോറിറ്റിയും കഴിവും തസ്തികളുടെ സ്വഭാവമനുസരിച്ച് വ്യത്യസ്തമായിരിക്കുമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.

 

Read Also: വിദ്യാർത്ഥി കൺസഷൻ രജിസ്ട്രേഷൻ; സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ച് കെഎസ്ആർടിസി, അപേക്ഷിക്കേണ്ടതിങ്ങനെ

Read Also: ബോംബ് ഭീഷണി; ഇൻഡിഗോ വിമാനം അടിയന്തിരമായി തിരിച്ചിറക്കി; പ്രോട്ടോകോള്‍ പ്രകാരം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി, ആളുകൾ സുരക്ഷിതർ

Read Also: അമലയിലെ മാലാഖമാർക്ക് അഭിമാനിക്കാം; കെഎസ്‌ആർടിസി ബസിൽ ജനിച്ച കുട്ടിക്ക് അമലയെന്ന് പേരിട്ടു

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ ന്യൂഡൽഹി: പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന്...

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

പാകിസ്താനിൽ രാമായണം നാടകമായി

പാകിസ്താനിൽ രാമായണം നാടകമായി കറാച്ചി: പാകിസ്താനിലെ കറാച്ചി ആർട്‌സ് കൗൺസിലിന്റെ പരിപാടിയിൽ അരങ്ങേറിയത്...

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവ്

ന്യൂഡൽഹി: വിവാഹമോചന കേസുകളിൽ പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവായി സ്വീകരിക്കാമെന്ന് സുപ്രീം...

Related Articles

Popular Categories

spot_imgspot_img