നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ ആയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഇതോടെയാണ് ഫൈനല്‍ പോരാട്ടം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
മത്സരത്തിന്റെ ഏഴാം മിനുറ്റില്‍ അലക്‌സാണ്ടര്‍ മിട്രോവിച്ച് അല്‍ ഹിലാലിനെ മുന്നിലെത്തിച്ചപ്പോള്‍ ഐമന്‍ യഹ്യയിലൂടെ 88-ാം മിനുറ്റിലാണ് അല്‍ നസര്‍ സമനില പിടിച്ചത്. ഗോളി ബോണോയുടെ മികവിലാണ് അല്‍ ഹിലാല്‍ വിജയത്തേരിലേറിയത്.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് അല്‍ നസറിനായി കിങ്സ് കപ്പ് ഫൈനലിന്റെ രണ്ട് പാദങ്ങളിലും ഗോളുകള്‍ കണ്ടെത്താനായില്ല. ബൈസിക്കിള്‍ കിക്കെടുത്ത ക്രിസ്റ്റ്യാനോടെയുടെ കിക്കും പോസ്റ്റില്‍ തട്ടി മടങ്ങി.
തുടര്‍ന്നങ്ങോട്ട് അല്‍ നസ്ര്‍ അവസരങ്ങള്‍ പലതും നഷ്ടമാക്കി. കിരീടം കൈവിട്ടതോടെ വൈകാരികമായാണ് റൊണാള്‍ഡോ സ്റ്റേഡിയം വിട്ടത്. റോണോ മൈതാനത്ത് കിടന്ന് കരയുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു. അല്‍ നസറിനെ പിന്നിലാക്കി സൗദി പ്രൊ ലീഗ് കിരീടവും അല്‍ ഹിലാല്‍ നേടിയിരുന്നു.