ഉപ്പുതൊട്ടു വിമാന വ്യവസായത്തിൽ വരെ പടർന്ന് പന്തലിച്ചു നിൽക്കുന്ന ടാറ്റ അമേരിക്കാരൻറെ തുണിക്കടകൾ ഏറ്റെടുക്കാൻ ഒരുങ്ങുന്നു; ഫാബ് ഇന്ത്യക്ക് ടാറ്റ ഗ്രൂപ്പ് വിലയിട്ടിരിക്കുന്നത് 17000 കോടി

മുംബൈ: അമേരിക്കാരൻറെ തുണിക്കടകൾ ഏറ്റെടുക്കാൻ ടാറ്റ രംഗത്ത്. രാജ്യമാകെ പടർന്നു പന്തലിച്ചു കിടക്കുന്ന ഫാബ് ഇന്ത്യക്ക് ടാറ്റ ഗ്രൂപ്പ് വിലയിട്ടിരിക്കുന്നത് 17000 കോടി രൂപയാണ്. ഏറ്റെടുക്കൽ നടപടികൾ അണിയറയിൽ നടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യക്കാർ മറന്നുപോയ നമ്മുടെ നെയ്ത്ത് പാരമ്പര്യം വീണ്ടടുത്ത് വലിയൊരു ഫാഷൻ സാമ്രാജ്യം കെട്ടിപ്പടുത്ത ​ഗ്രൂപ്പ് ആണ് ഫാബ് ഇന്ത്യ.

ഇന്ത്യയുടെ പാരമ്പര്യവും സംസ്കാരവും ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഫാബ് ഇന്ത്യ തുടങ്ങിയത്. വിവിധ തരത്തിലുള്ള കൈത്തറി തുണിത്തരങ്ങൾ കണ്ടെത്താനായി രാജ്യത്തുടനീളം സഞ്ചരിച്ച് മിടുക്കരായ നെയ്ത്തുകാരെ കണ്ടെത്തി അവരുടെ തുണിത്തരങ്ങൾ ഉപയോഗിച്ച്‌ പുതിയൊരു ഫാഷൻ സംസ്കാരത്തിന് തുടക്കം കുറിച്ചു. സെൻട്രൽ കോട്ടേജ് ഇൻഡസ്ട്രീസ് എന്ന കേന്ദ്ര സർക്കാർ സ്ഥാപനത്തിന് മാർഗനിർദ്ദേശങ്ങളും സാങ്കേതിക സഹായങ്ങളും നൽകാൻ 1958ൽ ഫോർഡ് ഫൗണ്ടേഷൻറെ ധനസഹായത്തോടെയാണ് ജോൺ ബിസ്സൽ ഇന്ത്യയിലെത്തിയത്.

രാജ്യത്തെ ഗ്രാമങ്ങളിൽ പണിയെടുക്കുന്ന അസംഘടിതരായ നെയ്ത്തുകാരുടെ അസാമാന്യമായ കഴിവും പ്രതിഭയും കണ്ട് അമ്പരന്ന ജോണിന് മുന്നിൽ പുതിയൊരു സാധ്യതയാണ് തുറന്നത്. 1960ൽ മുത്തശ്ശി കുടുംബവിഹിതമായി ജോണിന് കൊടുത്ത 95,000 രൂപക്ക് തുല്യമായ ഡോളർ ഉപയോഗിച്ച് ഡൽഹിയിലെ ഗോൾഫ് ലിങ്ക്സിലെ രണ്ടുമുറി വീട്ടിലാണ് ‘ഫാബ് ഇന്ത്യ’ എന്ന സ്ഥാപനം ആരംഭിക്കുന്നത്.

ഉപ്പുതൊട്ടു വിമാന വ്യവസായത്തിൽ വരെ പടർന്ന് പന്തലിച്ചു നിൽക്കുന്ന ടാറ്റ ഗ്രൂപ്പ് ഫാബ് ഇന്ത്യ ഏറ്റെടുക്കാനുള്ള ചർച്ചകൾ നടത്തുന്നുവെന്നാണ് ബിസിനസ് രംഗത്ത് നിന്ന് വരുന്ന റിപ്പോർട്ടുകൾ. ടാറ്റ ഗ്രൂപ്പ് ഫാബ് ഇന്ത്യ ഏറ്റെടുത്താൽ രാജ്യത്തെ ഏറ്റവും വലിയ വസ്ത്ര വ്യാപാര ശൃംഖലയായി മാറും. 1976ൽ ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിൽ ആദ്യ ഫാബ് ഇന്ത്യ റീട്ടെയിൽ ഷോറൂം തുറന്നു. പരമ്പരാഗത വേഷങ്ങൾക്കൊപ്പം കാലാനുസൃതമായ മോഡേൺ ഡ്രസ്സുകളും ഫാബ് ഇന്ത്യ പുറത്തിറക്കാൻ തുടങ്ങി. 30 വർഷം കൊണ്ട് രാജ്യമാകെ പടർന്ന് പന്തലിച്ച വലിയൊരു ഫാഷൻ സാമ്രാജ്യമായി മാറിയ ഫാബ് ഇന്ത്യ ലിംഗ- പ്രായഭേദമെന്യേ എല്ലാത്തരം ജനവിഭാഗങ്ങളുടേയും ഹരമായി മാറിക്കഴിഞ്ഞു. 400ലധികം റീട്ടെയിൽ ഷോറൂമുകൾ രാജ്യത്തുടനീളം പ്രവർത്തിക്കുന്നുണ്ട്.

 

Read Also: കൃത്യമായി ഭക്ഷണമില്ല, വിശപ്പ് അകറ്റാൻ വെള്ളം മാത്രം, പോരാത്തതിന് ക്രൂര മർദനവും; നാട്ടിലേക്ക് തിരിച്ചെത്താൻ ടിക്കറ്റ് വരെ ബുക്ക് ചെയ്തു, പിന്നീട് കേൾക്കുന്നത് തൂങ്ങി മരിച്ചെന്ന്; കുവൈത്തിൽ വീട്ടു ജോലിക്ക് പോയ അജിതയുടെ മരണത്തിൽ അന്വേഷണം വേണമെന്ന് ബന്ധുക്കൾ

 

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

ഗുരുവായൂർ സ്വദേശിയായ സൈനികനെ കാണാനില്ല

ഗുരുവായൂർ സ്വദേശിയായ സൈനികനെ കാണാനില്ല തൃശൂർ: പരിശീലനത്തിന് പോയ സൈനികനെ കാണാനില്ലെന്ന് പരാതി....

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ?

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ? പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍...

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം....

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം അന്തേവാസിയെ മര്‍ദിച്ച സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത...

Related Articles

Popular Categories

spot_imgspot_img