web analytics

വാട്സാപ്പിൽ പുതിയ അപ്ഡേറ്റ് എത്തി: കമ്മ്യൂണിറ്റി അഡ്മിനുകൾക്ക് റിമൈൻഡറുകൾ ക്രമീകരിക്കാൻ അവസരം; ഇനി ഒരു ഇവന്റും മിസ്സാവില്ല

വിവിധ ഗ്രൂപ്പുകളെ ഒരു കുടക്കീഴിൽ ഒന്നിച്ചു കൊണ്ടുവരാനായി വാട്സ്ആപ്പ് അവതരിപ്പിച്ച ഫീച്ചർ ആയിരുന്നു വാട്ട്സ്ആപ്പ് കമ്മ്യൂണിറ്റി. പിന്നീട് പലപ്പോഴായി പലതരം അപ്ഡേറ്റുകൾ ഈ ഫീച്ചറിനോട് കൂട്ടിച്ചേർത്തു. ഇപ്പോൾ ഇതാ പുതിയൊരു അപ്ഡേറ്റ് വാട്സ്ആപ്പ് കമ്മ്യൂണിറ്റിക്ക് കൊണ്ടുവന്നിരിക്കുകയാണ്. വരാനിരിക്കുന്ന ഇവന്റിനായി റിമൈൻഡറുകൾ സൃഷ്ടിക്കുന്നതിനുള്ള കഴിവ് ചേർത്തുകൊണ്ടാണ് വാട്സാപ്പ് കമ്മ്യൂണിറ്റി എന്ന ഫീച്ചറിനെ മെറ്റ കൂടുതൽ പരിഷ്കരിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭിക്കുന്ന ഏറ്റവും പുതിയ ബീറ്റ അപ്ഡേറ്റ് അനുസരിച്ച് വാട്സപ്പ് കമ്മ്യൂണിസ്റ്റുകൾക്കായി ഈ ഫീച്ചർ അവതരിപ്പിക്കാൻ മെറ്റ തയ്യാറായിക്കഴിഞ്ഞു എന്നാണ് സൂചന.

വരാനിരിക്കുന്ന ഒരു ഇവന്റിനെ കുറിച്ച് അംഗങ്ങളെ അറിയിക്കുന്നതിന് കമ്മ്യൂണിറ്റി അഡ്മിനെ സഹായിക്കുന്നതാണ് ഈ പുതിയ ഫീച്ചർ. ഇത് പ്രകാരം ഷെഡ്യൂൾ ചെയ്ത ഒരു ഇവന് മുമ്പായി ഗ്രൂപ്പ് അംഗങ്ങളെ അറിയിക്കാൻ ഇവന്റ് റിമൈൻഡർ ഓപ്ഷൻ അഡ്മിന്മാർ അനുവദിക്കും. നമുക്ക് ഇഷ്ടമുള്ള സമയത്ത് അതായത് 30 മിനിറ്റ് 2 മണിക്കൂർ ഒരു ദിവസം എന്നിങ്ങനെ എപ്പോൾ വേണമെങ്കിലും ഈ റിമൈൻഡറുകൾ സെറ്റ് ചെയ്യാം. അംഗങ്ങളുടെ സൗകര്യാർത്ഥം ഈ റിമൈൻഡറുകൾ സെറ്റ് ചെയ്യുന്നതിന് അഡ്മിനുകൾക്ക് അവസരമുണ്ട്. പുതിയ ഫീച്ചറും ഉപഭോക്താക്കൾ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് വാട്സ്ആപ്പ്.

Read also: ഇന്ത്യയിൽ ആദ്യം; ഒരു ക്ലാസിലെ മുഴുവൻ കുട്ടികളും ഒരേപോലെ എ.ഐ. പഠിക്കാൻ ഒരുങ്ങുന്നു; അതും കേരളത്തിൽ

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

Other news

ആലപ്പുഴയിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് അഭിഭാഷകനായ മകൻ; അറസ്റ്റ്; പിതാവ് അതീവ ഗുരുതരാവസ്ഥയിൽ

ആലപ്പുഴയിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് അഭിഭാഷകനായ മകൻ ആലപ്പുഴ ജില്ലയിലെ കായംകുളം...

ഇന്ത്യൻ റൺമലയ്ക്കരികിൽ കാലിടറി വീണു ദക്ഷിണാഫ്രിക്ക; റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയെ 17 റൺസിന്‌ തറപറ്റിച്ച് ഇന്ത്യ

ഇന്ത്യൻ റൺമലയ്ക്കരികിൽ കാലിടറി വീണു ദക്ഷിണാഫ്രിക്ക; റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയെ 17 റൺസിന്‌...

നറുക്കെടുപ്പിൽ സമ്മാനമടിച്ചോ?തട്ടിപ്പുകാരുടെ പുതിയ തന്ത്രം ഇങ്ങനെ; മുന്നറിയിപ്പുമായി പൊലീസ്

മനാമ: രാജ്യത്ത് വിവിധ സ്ഥാപനങ്ങൾ നടത്തി വരുന്ന സമ്മാന നറുക്കെടുപ്പുകളുടെ പേരിൽ...

സാധാരണക്കാർ കാറ് വാങ്ങുന്നു; ഇടത്തരക്കാർ വലിയ കാര്‍ വാങ്ങുന്നു; പുത്തൻ ട്രെന്‍ഡിന് പിന്നില്‍ 

സാധാരണക്കാർ കാറ് വാങ്ങുന്നു; ഇടത്തരക്കാർ വലിയ കാര്‍ വാങ്ങുന്നു; പുത്തൻ ട്രെന്‍ഡിന്...

Related Articles

Popular Categories

spot_imgspot_img