ശതാബ്ദി വിട പറയുന്നു, വന്ദേ ഭാരത് സ്ലീപ്പർ ഈ വർഷം ട്രാക്കിലെത്തും; ആദ്യ സർവീസ് ഈ റൂട്ടിൽ

ഇന്ത്യൻ റെയിൽവേയുടെ അത്യാധുനിക വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ ട്രാക്കിൽ ഇറങ്ങും. സെക്കന്തരാബാദ് – പൂനെ റൂട്ടിലായിരിക്കും ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ യാത്ര നടത്തുക. ഈ വർഷാവസാനം തന്നെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ട്രാക്കിൽ എത്തുമെന്നാണ് റിപ്പോർട്ട്.

വന്ദേഭാരതിന്റെ സ്ലീപ്പർ കോച്ചുകൾ രാജധാനി എക്സ്പ്രസുകൾക്ക് ബദലായി ഓടുമെന്നാണ് മുൻപ് പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ സെക്കന്തരാബാദ് – പൂനെ റൂട്ടിലെ മുൻപ് ഓടിക്കൊണ്ടിരുന്ന ശതാബ്ദി എക്‌സ്‌പ്രസിന് പകരമായി വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ വരുമെന്നാണ് പുതിയ വിവരം.

നിലവിൽ ശതാബ്‌ദി എക്സ്പ്രസ് ഏകദേശം എട്ട് മണിക്കൂറും 30 മിനിറ്റും എടുത്താണ് സെക്കന്തരാബാദ് – പൂനെ റൂട്ടിൽ ഓടുന്നത്. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഈ റൂട്ടിൽ വന്നാൽ യാത്ര സമയം രണ്ട് മണിക്കൂറെങ്കിലും കുറയും. കൂടാതെ യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങളോടെ യാത്ര ചെയ്യാനും കഴിയും. എന്നാൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ സമയവും സ്റ്റോപ്പുകളും തീരുമാനിച്ചിട്ടില്ല. സർവീസ് ആരംഭിക്കുന്ന മുറയ്ക്ക് അവ വെളിപ്പെടുത്തുമെന്നാണ് അധികൃതർ അറിയിച്ചത്.

അതേസമയം കേരളത്തിനായുള്ള മൂന്നാം വന്ദേ ഭാരത് ട്രെയിൻ ഉടൻ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തിരുവനന്തപുരം – കോയമ്പത്തൂർ, കൊച്ചി – ബംഗളൂരു റൂട്ടുകളായിരിക്കുമെന്നാണ് വിവരം. നിലവിൽ സംസ്ഥാനത്ത് ഓടുന്ന വന്ദേഭാരത് എക്സ്പ്രസുകൾ സൂപ്പർ ഹിറ്റാണ്. മികച്ച വരുമാനമാണ് രണ്ട് ട്രെയിനുകളും റെയിൽവെയ്ക്ക് നൽകുന്നത്.

 

 

 

Read More: ദേഹമാസകലം പരിക്കേറ്റ നിലയിൽ നഗ്‌നമായ മൃതദേഹം; എൻഎസ്‌യുഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ കൊല്ലപ്പെട്ട നിലയിൽ

Read More: ഒടുവിൽ ഭാഗ്യശാലിയെ കണ്ടെത്തി; വിഷു ബമ്പർ 12 കോടി ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരൻ

Read More: തൃശൂരിലെ പ്രോട്ടീൻ മാളിൽ റെയ്ഡ്; ശാരീരിക ക്ഷമത വർധിപ്പിക്കാനെന്ന വ്യാജേന വിറ്റ ലൈസൻസില്ലാതെ മരുന്ന് പിടികൂടി

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം കൊല്ലം: ​ഗൂ​ഗിൾ പേയിൽ നൽകിയ പണത്തെച്ചൊല്ലിയുള്ള...

ഈ ബോഡി ഗാർഡ് ആളൊരു കോടീശ്വരൻ ആണ്

ഈ ബോഡി ഗാർഡ് ആളൊരു കോടീശ്വരൻ ആണ് ഹൈദരാബാദ്: ബോളിവുഡിലെ സൂപ്പർസ്റ്റാറുകളെ പറ്റി...

വയനാട് തുരങ്കപാത നിര്‍മ്മാണോദ്ഘാടനം

വയനാട് തുരങ്കപാത നിര്‍മ്മാണോദ്ഘാടനം തിരുവനന്തപുരം: വയനാടിന്റെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമെന്ന നിലയിൽ ഏറെ...

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ പ്ലസ്ടു...

മഹുവ മൊയ്ത്രയ്ക്കെതിരെ പൊലീസ് കേസ്

മഹുവ മൊയ്ത്രയ്ക്കെതിരെ പൊലീസ് കേസ് റായ്പുര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിതിരായ വിവാദ പരാമര്‍ശത്തില്‍...

Related Articles

Popular Categories

spot_imgspot_img