web analytics

ദ്വയാർഥം കലർന്ന പ്രാങ്ക് വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തു : അപമാനം ഭയന്ന് ആത്മഹത്യക്ക് ശ്രമിച്ച് യുവതി: യുവതിയടക്കം 3 യൂട്യൂബർമാർ അറസ്റ്റിൽ

അശ്ലീലം അടങ്ങിയ പ്രാങ്ക് വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തതിനെ തുടർന്ന് അപമാന ഭാരത്താൽ മെഡിക്കൽ വിദ്യാർഥിയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരാതിയെ തുടർന്ന് യൂട്യൂബ് ചാനൽ ഉടമ, ക്യാമറാമാൻ, വീഡിയോ ജോക്കിയായ യുവതി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞദിവസം ചെന്നൈയിലാണ് സംഭവം. ചാനലിനു വേണ്ടി വീഡിയോ ചെയ്യാൻ എത്തിയ ഇവർ യുവതിയോട് ദ്വയാർഥം കലർന്ന ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു. ഇതിനു യുവതി മറുപടി പറയാൻ വിസമ്മതിച്ചപ്പോൾ ഇതൊരു പ്രാങ്ക് വീഡിയോ ആണെന്നും തങ്ങൾ ഇത് യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയില്ല എന്നും യുവതിയെ ഇവർ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതേ തുടർന്ന് ഇവർ ചോദിച്ച ചോദ്യങ്ങൾക്ക് യുവതി ഉത്തരം നൽകി. എന്നാൽ പിന്നീട് ഇവർ യുവതിയുടെ സമ്മതമില്ലാതെ ഈ വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു.

വീഡിയോ പുറത്തായതോടെ നിരവധി ആളുകളാണ് ഇതിനു താഴെ അശ്ലീല കമന്റുകളുമായി രംഗത്തെത്തിയത്. ഇതിനുപുറമേ ഇവർ ഈ വീഡിയോ ഇൻസ്റ്റാഗ്രാമിലും അപ്‌ലോഡ് ചെയ്തതോടെ അവിടെയും അശ്ലീല കമന്റുകൾ നിറഞ്ഞു. ഇതോടെ അപമാനത്താൽ മനോവിഷമത്തിലായ യുവതി എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ ‘വീര ടോക്സ് ഡബിൾ എക്സ്’ എന്ന പേരിലുള്ള യൂട്യൂബ് ചാനൽ ഉടമ എസ് യോഗരാജ്, എസ് റാം, ചാനലിൽ പ്രവർത്തിക്കുന്ന ആർ ശ്വേത എന്നിവരെയാണ് ചെന്നൈ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്.

Read also: 2 വർഷത്തെ യൂണിഫോം അലവൻസ് നൽകിയില്ല; സ്കൂളുകൾക്ക് കിട്ടാനുള്ളത് 160 കോടി, നെയ്ത്തുകാർക്ക് 30 കോടി; റിപ്പോർട്ടുകൾ പുറത്ത്

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img