ഡൽഹി: സ്വർണ്ണക്കടത്തിൽ ശശി തരൂർ എംപിയുടെ പേഴ്സണൽ സ്റ്റാഫ് ഉൾപ്പെടെ പിടിയിൽ. പി എ ശിവകുമാർ പ്രസാദിനെയാണ് കസ്റ്റംസ് പിടികൂടിയത്. ഡൽഹി വിമാനത്താവളത്തിൽ നിന്നാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് 500 ഗ്രാം സ്വർണം പിടിച്ചെടുത്തതായാണ് വിവരം.
വിദേശ യാത്ര കഴിഞ്ഞ് വന്ന ആളിൽ നിന്ന് സ്വർണം കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. ഇന്നലെ രാവിലെ ദുബായിൽ നിന്ന് ഡൽഹിയിൽ എത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം വാങ്ങിയത്.
അതേസമയം സംഭവത്തെ കോൺഗ്രസ് – സിപിഐഎം സ്വർണ കടത്ത് സഖ്യമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തു നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥിയാണ് ശശി തരൂർ.
Read Also: ഇനിമുതൽ വിദ്യാർഥികൾക്കുള്ള കെ.എസ്.ആർ.ടി.സി യാത്രാ ഇളവിന് ഓൺലൈൻ രജിസ്ട്രേഷൻ: അപേക്ഷിക്കേണ്ടത് ഇങ്ങനെ:
Read Also: ഇൻഫോപാർക്കിൽ വെള്ളം കയറി; ജീവനക്കാർക്ക് രണ്ട് ദിവസം വർക്ക് ഫ്രം ഹോം
Read Also: പോലീസ് അക്കാദമിയിൽ ലൈംഗികാതിക്രമം; കമാൻഡന്റ് പ്രേമന് സസ്പെൻഷൻ