web analytics

കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് സ്വർണം കടത്തിയ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ​ഗത്യന്തരമില്ലാതെ കസ്റ്റംസ് ഉദ്യോ​ഗസ്ഥർക്ക് മുമ്പിൽ കീഴടങ്ങി യുവതി

അങ്കമാലി: കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് സ്വർണം കടത്തിയ യുവതിയെ നെടുംബാശേരി വിമാനത്താവളത്തിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഘാംഗങ്ങളിൽ നിന്ന് രക്ഷപ്പെടാനായി തിരികെ വിമാനത്താവളത്തിലെത്തി യുവതി കസ്റ്റംസ് ഉദ്യോ​ഗസ്ഥർക്ക് മുമ്പിൽ കീഴടങ്ങുകയായിരുന്നു. പരിശോധനയിൽ ഇവർ ധരിച്ചിരുന്ന ചെരിപ്പിൽ 250 ഗ്രാം സ്വർണം കണ്ടെത്തി.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വിമാനമിറങ്ങി ടെർമിനലിനു പുറത്തെത്തിയ യുവതി ബൈക്കിലെത്തിയ ആളോടൊപ്പം പോകാൻ തുടങ്ങവെ കാറുമായെത്തിയ സംഘം യുവതിയോട് കയറാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, യുവതി ടാക്സി തരപ്പെടുത്തി അതിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ കാറിലെത്തിയ സംഘം യുവതിയെ പിന്തുടർന്നു. പിടിയിലാകുമെന്ന്ഉറപ്പായപ്പോൾ യുവതി കാർ വിമാനത്താവളത്തിലേക്ക് തിരിക്കാൻ ആവശ്യപ്പെടുകയും വിമാനത്താവളത്തിലെത്തിയപ്പോൾ ടെർമിനൽ മാനേജരുടെ കാബിനിൽ കയറുകയുമായിരുന്നു.

ടെർമിനൽ മാനേജർ അറിയിച്ചതിനെത്തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. ഇവരെ കൂട്ടിക്കൊണ്ടുപോകാൻ ബൈക്കിലെത്തിയ ആളെയും പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ തട്ടിക്കൊണ്ടുപോകാൻ കാറിലെത്തിയ സംഘത്തെ കണ്ടെത്തിയിട്ടില്ല.

 

Read Also: തരം​ഗമാകാൻ പുഷ്പ 2; സൂസേകി എന്ന ​ഗാനത്തിന്റെ ലിറിക്കൽ വിഡിയോ പുറത്ത്; ‘സാമി’ ഗാനത്തിനോടു കിട പിടിക്കും വിധം സിഗ്നേച്ചർ ചുവടും വിഡിയോയിൽ

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img