web analytics

ഫോൺ ചാർജ് ചെയ്യാൻ ഏൽപ്പിച്ചത് തിരികെകിട്ടാൻ അല്പം താമസിച്ചു; കടയുൾപ്പെടെ അടിച്ചുതകർത്ത് യുവാക്കൾ; ജീവനക്കാരനെ കുത്തിപ്പരിക്കേപ്പിക്കാൻ ശ്രമം; അക്രമികളെ തിരഞ്ഞു പോലീസ്

കടയിൽ ചാർജ് ചെയ്യാൻ ഏൽപ്പിച്ച മൊബൈൽ തിരികെ കിട്ടാൻ താമസിച്ചതിനെ ചൊല്ലി കടയിൽ അക്രമം അഴിച്ചുവിട്ടു യുവാക്കൾ. തൃശ്ശൂർ ശക്തൻ ബസ്റ്റാൻഡിലെ ന്യൂ മൊബൈൽ വേൾഡ് എന്ന കടയിൽ കഴിഞ്ഞദിവസം രാത്രി ഏഴരയോടെയാണ് സംഭവം ഉണ്ടായത്. മൊബൈൽ ഫോൺ ചാർജ് ചെയ്യണമെന്ന് ആവശ്യവുമായി രണ്ടു യുവാക്കൾ കടയിലെത്തി. കടയിൽ ഒരു ജീവനക്കാരൻ മാത്രമാണ് അപ്പോൾ ഉണ്ടായിരുന്നത്. യുവാക്കളുടെ കയ്യിൽ നിന്നും മൊബൈൽ വാങ്ങിയ ജീവനക്കാരൻ ചാർജ് ചെയ്യാൻ വച്ചു.

അല്പസമയത്തിനുശേഷം ഫോൺ മടക്കി വാങ്ങാൻ യുവാക്കൾ എത്തിയപ്പോൾ ജീവനക്കാരൻ മറ്റൊരു മൊബൈൽ ഫോണിന്റെ ഡിസ്പ്ലേ ഗ്ലാസ് ഒട്ടിക്കുന്ന തിരക്കിലായിരുന്നു. അൽപസമയം കാത്തിരിക്കാൻ ആവശ്യപ്പെട്ടതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. ആക്രമണം അഴിച്ചുവിട്ട യുവാക്കൾ കടയുടെ ഗ്ലാസ് തല്ലിപ്പൊളിക്കുകയും ജീവനക്കാരനെ കത്തികൊണ്ട് കുത്താൻ ശ്രമിക്കുകയും ചെയ്തു. ഓടിക്കൂടി നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചപ്പോഴേക്കും യുവാക്കൾ ഓടി രക്ഷപ്പെട്ടു. ഇവർ മദ്യലഹരിയിൽ ആയിരുന്നു എന്ന് സംശയിക്കുന്നു. യുവാക്കൾക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

വീണ്ടും കൂടുതൽ സർവീസുകൾ റദ്ദാക്കി എയർഇന്ത്യ എക്സ്പ്രസ്; റദ്ദാക്കിയ വിമാനങ്ങൾ ഇതൊക്കെ

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

Related Articles

Popular Categories

spot_imgspot_img