web analytics

പാട്ടിന്റെ വരിയറിയില്ലേ, എങ്കിൽ മൂളിയാൽ മതി; പാട്ട് കിട്ടും! പുതിയ ഫീച്ചറുമായി യൂട്യൂബ്

ഹമ്മിംഗ് പാടി ഇഷ്ടപ്പെട്ട പാട്ടുകൾ തിരയാൻ സഹായിക്കുന്ന പുതിയ ഫീച്ചറുമായി യുട്യൂബ്. യൂട്യൂബ് മ്യൂസിക്കിന്റെ ആൻഡ്രോയ്ഡ് പതിപ്പിലാണ് ഈ പുതിയ ഫീച്ചർ ലഭ്യമാകുക. മെഷീൻ ലേണിംഗ് (എംഎൽ), ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) എന്നിവ ഉപയോഗിച്ച് പാട്ടുകൾ കണ്ടെത്താൻ ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്ന ഫീച്ചർ ആണിത്.

‘ഹം ടു സെർച്ച്’ എന്ന ഈ ഫീച്ചർ ആൻഡ്രോയിഡ് ആപ്പ് 7.02-പതിപ്പിനുള്ള യൂട്യൂബ് മ്യൂസിക്കിൽ ആണ് കണ്ടെത്തിയിരിക്കുന്നത്. ആപ്പിൽ മൈക്രോഫോൺ ഐക്കണിനോട് ചേർന്ന് സ്ക്രീനിൻ്റെ മുകളിൽ വലത് കോണിലുള്ള ഒരു പുതിയ വേവ്ഫോം ഐക്കൺ ആണ് ഈ ഫീച്ചർ ലഭ്യമാക്കുന്നത്. ഐക്കണിൽ ടാപ്പുചെയ്യുമ്പോൾ “പ്ലെ സിങ്, ഓർ ഹം എ സോങ്” എന്ന പേജ് കാണാൻ കഴിയും. ഇവിടെ സെർച്ച് ചെയ്താൽ പാട്ട്, ആർട്ടിസ്റ്റ്, വർഷം, ആൽബം അടക്കമുള്ള എല്ലാ വിവരങ്ങളും ഉപയോക്താക്കൾക്ക് ഉടനടി ലഭിക്കും. അവയ്ക്ക് താഴെ, പാട്ട് പ്ലേ ചെയ്യാനും സേവ് ചെയ്യാനുമുള്ള ഓപ്ഷനുകളും ലഭിക്കും.

2024 മാർച്ചിൽ യൂട്യൂബ് മ്യൂസിക്കിൽ ഗൂഗിൾ ഈ ഫീച്ചർ പരീക്ഷിക്കാൻ തുടങ്ങിയതാണ്. എങ്കിലും ഇത് പൊതുജനങ്ങളിലേക്ക് ഇതുവരെ എത്തിയിട്ടില്ല. നിലവിൽ നടക്കുന്ന പരീക്ഷണം വിജയമെങ്കിൽ ഉടൻ തന്നെ ഇത് ഉപയോക്താക്കളിലേക്ക് എത്തിക്കാൻ യൂട്യൂബ് തയ്യാറാകുമെന്നാണ് സൂചന.

 

 

Read More: മഴക്കാല അപകടങ്ങൾ ഒഴിവാക്കണം; ഗോവയിൽ നീന്തലിന് വിലക്ക് ഏർപ്പെടുത്തി ജില്ലാ ഭരണകൂടം

Read More: ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം നൽകുമെന്ന് ഗതാഗതമന്ത്രി; ഗഡുക്കളായി ശമ്പളം നൽകുന്ന രീതി ഒഴിവാക്കാൻ പുതിയ ഫോർമുല

Read More: മേഘസ്ഫോടനമെന്ന് സൂചന; ഒന്നര മണിക്കൂറിൽ പെയ്തത് 98 മി മീറ്റർ മഴ; പെരുമഴയിൽ മുങ്ങി എറണാകുളം; വീഡിയോ കാണാം

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട് നഗരത്തെ ഞെട്ടിച്ച സംഭവത്തിൽ സ്ത്രീ പിടിയിൽ!

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട്...

ബാറിലെ തർക്കം റോഡിലെ ക്രൂരമർദ്ദനമായി; തിരുവനന്തപുരത്ത് യുവാവിനെ ചവിട്ടിക്കൊന്നു! നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: വിഴിഞ്ഞത്ത് നടുറോഡിൽ യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ വാർത്തയുടെ ഞെട്ടലിലാണ്...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

‘കേസ് വന്നാലും സാരമില്ല, ചവിട്ടിക്കൊല്ലെടാ അവനെ’; വിഴിഞ്ഞത്ത് യുവാവിനെ മർദ്ദിച്ചു കൊന്നത് കൺമുന്നിൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി വിഴിഞ്ഞത്ത് വീണ്ടും ക്രൂരമായ കൊലപാതകം. വിഷു...

ഡൽഹിക്ക് നേരെ വിരൽചൂണ്ടി സ്റ്റാലിൻ! മണ്ഡലപുനർനിർണയ ബില്ല് കത്തിച്ചു; തമിഴകത്തെ തെരുവുകൾ കറുപ്പണിഞ്ഞു, കേന്ദ്രത്തിന് അന്ത്യശാസനം!

ചെന്നൈ: ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ സ്വാധീനം വെട്ടിചുരുക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ അത്യുഗ്രൻ പോരാട്ടത്തിന്...

നടുറോഡിൽ ഗർഭിണിക്കെതിരെ അതിക്രമം; സിസിടിവി പുറത്തുവന്നപ്പോൾ പോലീസ് കുടുങ്ങി!

Jaipur: നടുറോഡിൽ ഗർഭിണിയായ യുവതിയെ ആക്രമിച്ച കേസിൽ നടപടി വൈകിയതിന് രണ്ട്...

Related Articles

Popular Categories

spot_imgspot_img