web analytics

ദേശീയ, അന്തർദേശീയ താരങ്ങൾ പറയുന്നു; ബാഡ്മിന്റൺ റാക്കറ്റുകളുടെ സ്ട്രിംഗ് ബൈജു തന്നെ കെട്ടിയാൽ മതി; എട്ടാം ക്ളാസിൽ പഠനം നിറുത്തിയ ബൈജുവിൻ്റെ എക്‌സ്ട്രാ സ്‌പോർട്‌സ് ബാഡ്മിന്റൺ സൂപ്പർ ഹിറ്റ്

കൊച്ചി: സനൽ തോമസ്, രൂപേഷ് കുമാർ, അപർണ ബാലൻ, ജെസിൽ ബെന്നറ്റ്,ശങ്കർ ഗോപൻ തുടങ്ങിയ കളിക്കാരെല്ലാം ബാഡ്മിന്റൺ റാക്കറ്റുകളുടെ മേൻമ ഉറപ്പുവരുത്തുന്നത് ബൈജു ആൻ്റണിയിലൂടെയാണ്.

കേരളത്തിലെ ദേശീയ, അന്തർദേശീയ താരങ്ങൾവരെ ഇപ്പോൾ ബൈജുവിനെ തേടിയെത്തുന്നു. അത്രയ്ക്കു വിശ്വാസമാണ് ഈ 43കാരനെ. ഒരുലക്ഷം രൂപ വിലയുള്ള മെഷീൻ വാങ്ങി ഓമ്‌നിയിൽ ഘടിപ്പിച്ചാണ് ജോലി.ബാറ്റുകളുടെ നിലവാരമനുസരിച്ച് പല മർദ്ദങ്ങളിലാണ് സ്ട്രിംഗ് കെട്ടുക. 12 മിനിട്ടിൽ റാക്കറ്റ് റെഡി.

എട്ടാം ക്ളാസിൽ പഠനം നിറുത്തി ബാഡ്മിന്റൺ റാക്കറ്റുകളുടെ സ്ട്രിംഗ് കെട്ടാനിറങ്ങിയതാണ് ബൈജു.സുഹൃത്ത് കാലടി സന്തോഷാണ് സ്ട്രിംഗ് കെട്ടൽ പഠിപ്പിച്ചത്.എറണാകുളത്തെ കടകളിൽ തുടങ്ങിയ ജോലി 2019ൽ മലേഷ്യയിൽ വിദഗ്ദ്ധ പരിശീലനം നേടുന്നതിലെത്തി.

ദുബായിൽ നാലുവർഷം ജോലി ചെയ്തു. അന്താരാഷ്ട്ര കമ്പനികളായ യോണെക്‌സ്, ഫ്ലൈ പവർ, ഹണ്ട്രഡ് എന്നിവയുടെയൊക്കെ അംഗീകൃത സ്ട്രിംഗ് ടൈറ്ററായിരുന്നു ബൈജു. മത്സര സീസണാവുമ്പോൾ, അവരുടെ ബാറ്റുകൾ ബൈജുവിനു മുന്നിലെത്തും.

ദുബായിൽ 85,000 രൂപ ശമ്പളമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് എറണാകുളം നോർത്തിലും കതൃക്കടവിലും സ്പോർട്സ് ഉത്പന്നങ്ങൾ വിൽക്കുന്ന കടകൾ തുടങ്ങി.

പിന്നീട് കട അടച്ച് ഓമ്‌നി വാനിലേക്ക് ‘എക്‌സ്ട്രാ സ്‌പോർട്‌സ് ബാഡ്മിന്റൺ’ എന്നപേരിൽ തട്ടകം മാറ്റി.ബാഡ്മിന്റൺ ജില്ലാടീമിൽ കളിച്ചിട്ടുള്ള ബൈജു 20 കുട്ടികൾക്ക് പരിശീലനവും നൽകുന്നുണ്ട്.

സ്ട്രിംഗ് കെട്ടുന്നതിന് 520 രൂപ മുതലാണ് കൂലി. 150 രൂപ മുതൽ ലാഭമുണ്ട്. ദിവസവും 10-12 റാക്കറ്റുകളുടെ സ്ട്രിംഗ് കെട്ടും. ചട്ടക്കൂട് ചെന്നൈയിൽ നിന്നു വരുത്തി സ്ട്രിംഗ് കെട്ടിപുതിയ റാക്കറ്റുകൾ 2,000-16,000 രൂപ വിലയ്ക്ക് നൽകും.

ബാഡ്മിന്റൺ കോർട്ടുകൾ, ഫ്ലാറ്റുകൾ, ക്ലബുകൾ എന്നിവിടങ്ങളിലെത്തി റാക്കറ്റുകൾ ശരിയാക്കും.ഭാര്യ ഫിലോമിന, മക്കൾ: ആൻമരിയ, അസിൻ, ഏദൻ.
രണ്ടു ദേശീയ ഗെയിംസുകളിൽ പ്രവർത്തിച്ചു.

 

 

Read Also:വയനാടൻ കാടുകളിൽ ആനത്താരകൾ കൂടുന്നു; ആനകളുടെ എണ്ണത്തില്‍ അഞ്ചു ശതമാനം വര്‍ധന

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

ടിപി ചന്ദ്രശേഖരൻ കേസ്: പ്രതിക്ക് ഇളവ് നൽകാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായ ജ്യോതിബാബുവിന് ജാമ്യം അനുവദിക്കാത്തതായി സുപ്രീംകോടതി...

എസ്ബിഐ ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്… ഡിസംബര്‍ ഒന്നുമുതല്‍ ഈ സേവനം ലഭിക്കില്ല

എസ്ബിഐ ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്… ഡിസംബര്‍ ഒന്നുമുതല്‍ ഈ സേവനം ലഭിക്കില്ല ന്യൂഡൽഹി: ഡിസംബർ...

സിംഗിൾ പാരന്റിംഗ്: ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ നിന്ന് വീടുകളിലേക്ക് എത്തിയത് 10 കുട്ടികൾ

സിംഗിൾ പാരന്റിംഗ്: ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ നിന്ന് വീടുകളിലേക്ക് എത്തിയത് 10...

ദേശസുരക്ഷയ്ക്ക് പുതിയ കരുത്ത്:ടെറിട്ടോറിയല്‍ ആര്‍മിയില്‍ വനിതകള്‍ക്കും സൈനിക സേവനത്തിന് അവസരമൊരുങ്ങുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ സായുധ സേനകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട്, ടെറിട്ടോറിയല്‍...

Related Articles

Popular Categories

spot_imgspot_img