web analytics

ഉളനാട്ടിലെ ഉണ്ണിക്കണ്ണന്റെ ഭക്ത കിളിമഞ്ചാരോയിലേക്ക്; എവറസ്റ്റ് കീഴടക്കിയ സോനുവിൻ്റെ അടുത്ത യാത്രയിൽ കൂട്ടായി ഏഴു പേർ

അടൂര്‍: അടൂരില്‍ ഒരു പെണ്‍കുട്ടിയുണ്ട്. യാത്രകളെ ജീവിതലഹരിയാക്കി ഉയരങ്ങള്‍ താണ്ടുന്ന സോനു . അടൂര്‍ പന്നിവിഴ ശ്രീകാര്‍ത്തികയില്‍ എസ്. സോമന്റെയും രേഖ സോമന്റെയും മൂത്ത മകള്‍ സോനു സോമനാണ് ഈ പെണ്‍കുട്ടി.

കഴിഞ്ഞ വര്‍ഷം മേയില്‍ എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കിയ സോനു ഇത്തവണ യാത്ര തിരിക്കുന്നത് ടാന്‍സാനിയയിലെ കിളിമഞ്ചാരോ കൊടുമുടി കീഴടക്കാനാണ്.

19340 അടി ഉയരത്തിലുള്ള കിളിമഞ്ചാരോ കൊടുമുടിയിലേക്കുള്ള യാത്രക്കൊരുണ്ടെന്ന് സോനു ഉള്‍പ്പടെ എട്ടംഗ സംഘമാണ്. ജൂലൈ എട്ടിന് മുംബൈയില്‍ നിന്നാണ് ടാന്‍സാനിയയിലേക്ക് സോനുവും സംഘവും യാത്ര തിരിക്കുന്നത്.

ജൂലൈ 11 ന് അവിടെ നിന്നും കിളിമഞ്ചാരോയിലേക്കുള്ള ട്രക്കിങ് തുടങ്ങും. 17 ന് യാത്ര അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 2023 ല്‍ രാജ്യാന്തര എവറസ്റ്റ് ദിനത്തോടനുബന്ധിച്ചാണ് എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് സോനു സോമന്‍ യാത്ര തിരിച്ചത്. ദല്‍ഹി വഴി അന്ന് കാഡ്മണ്ഡുവില്‍ എത്തിയ സോനു അവിടെ നിന്നും ട്രക്കിങ്ങ് ആരംഭിച്ച് എട്ടു ദിവസം കൊണ്ട് എവറസ്റ്റ് കീഴടക്കി നാലു ദിവസം കൊണ്ട് തിരിച്ചിറങ്ങി തന്റെ ജന്മനാടിനെ വാര്‍ത്തകളില്‍ നിറച്ചു.

ഇത്തവണ കിളിമഞ്ചാരോ യാത്രയുടെ ഭാഗമായി കൊച്ചിയില്‍ നടന്ന മാരത്തോണ്ണിലും സോനു പങ്കെടുത്തു. കിളിമഞ്ചാരോ യാത്രയ്‌ക്ക് മുന്നോടിയായി മികച്ച ശാരീരിക ക്ഷമത ഉറപ്പുവരുത്താനുള്ള ബദ്ധശ്രമത്തിലാണ് സോനുവിപ്പോള്‍. യോഗയും ജിമ്മിലെ വ്യായാമവുമൊക്കെയായി സോനു വിപുലമായ തയാറെടുപ്പിലാണ്.

എന്നാല്‍ കിളിമഞ്ചാരോ യാത്രയ്‌ക്ക് സ്‌പോണ്‍സറെ കണ്ടെത്തുക ഒരു വെല്ലുവിളിയാണ്. ഇതിനായി അടൂര്‍ എം എല്‍എ ചിറ്റയം ഗോപകുമാറിന്റെ സഹായത്തോടെ സ്‌പോണ്‍സര്‍ഷിപ്പ് കണ്ടെത്താനുള്ള ശ്രമത്തിലാണ് സോനു.

മുന്‍പ് ബെംഗളൂരില്‍ ഒരു ഓണ്‍ലൈന്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന സോനു ജോലി രാജിവയ്‌ക്കുകയും യാത്രകളോടുള്ള തന്റെ അഭിനിവേശം പൂര്‍ത്തീകരിക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുകയും ചെയ്യുകയായിരുന്നു.

 

മുന്‍പ് ബെംഗളൂരില്‍ ഉണ്ടായിരുന്ന സമയത്ത് അവിടുത്തെ കാടുകളും മലനിരകളും നടന്നു കയറിയിരുന്ന സോനു ഹിമാലയന്‍ പര്‍വതനിരകളിലും അടുത്തിടെ കര്‍ണാടകയിലെ കുമാര പര്‍വതയിലും ട്രക്കിങ്ങ് നടത്തിയിട്ടുണ്ട്. ഉളനാട്ടിലെ ഉണ്ണിക്കണ്ണന്റെ കടുത്ത ഭക്തയായ സോനു എവറസ്റ്റ് കീഴടക്കിയ വേളയില്‍ അവിടെ ഉളനാട്ടിലെ ഉണ്ണിക്കണ്ണന്റെ ഛായചിത്രം ചേര്‍ത്ത് പിടിച്ചു ഫോട്ടോ പങ്കുവച്ചത് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരുന്നു.

 

 

Read Also:രാവിലെ എഴുനേറ്റ് ഒരു കപ്പ് മൂത്രം കുടിച്ചാൽ എന്താ സുഖം; കാൻസർ വരെ മാറും, ആശുപത്രിയിൽ കയറി ഇറങ്ങേണ്ടെന്ന് കൊല്ലം തുളസി

spot_imgspot_img
spot_imgspot_img

Latest news

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

Other news

വിവാഹ വാഗ്ദാനം നൽകി പിന്മാറിയാൽ രക്ഷയില്ല; ലിവ്-ഇൻ ബന്ധങ്ങളിലെ സ്ത്രീകൾക്ക് സംരക്ഷണം ഉറപ്പാക്കി മദ്രാസ് ഹൈക്കോടതി

വിവാഹ വാഗ്ദാനം നൽകി പിന്മാറിയാൽ രക്ഷയില്ല; ലിവ്-ഇൻ ബന്ധങ്ങളിലെ സ്ത്രീകൾക്ക് സംരക്ഷണം...

പൊറോട്ടയ്‌ക്കൊപ്പം ഫ്രീയായി ഗ്രേവി നൽകിയില്ല; സംഘർഷം; കട ഉടമയ്ക്കും ഭാര്യയ്ക്കും പരിക്ക്; സംഭവം കൊച്ചിയിൽ

പൊറോട്ടയ്‌ക്കൊപ്പം ഫ്രീയായി ഗ്രേവി നൽകിയില്ല; സംഘർഷം; കട ഉടമയ്ക്കും ഭാര്യയ്ക്കും പരിക്ക്;...

എട്ടാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള ജനുവരി 28 മുതൽ 30 വരെ

എട്ടാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള ജനുവരി 28 മുതൽ 30 വരെ കുട്ടിക്കാനം...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

പൈങ്ങോട്ടൂരിൽ സ്കൂൾ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച് സമപ്രായക്കാർ; മർദ്ദനമേറ്റത് 15 വയസ്സുകാരന്; നാലുപേർക്കെതിരെ കേസ്സെടുത്തു

പൈങ്ങോട്ടൂരിൽ സ്കൂൾ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച് സമപ്രായക്കാർ കൊച്ചി ∙ കോതമംഗലത്തിനടുത്ത് പൈങ്ങോട്ടൂരിൽ...

ദീപക്കിന്റെ ആത്മഹത്യ; ഷിംജിത മുസ്തഫ മുൻകൂർ ജാമ്യാപേക്ഷ നൽകി

ദീപക്കിന്റെ ആത്മഹത്യ; ഷിംജിത മുസ്തഫ മുൻകൂർ ജാമ്യാപേക്ഷ നൽകി ബസിൽ വെച്ച് ലൈംഗികാതിക്രമം...

Related Articles

Popular Categories

spot_imgspot_img