‘ഡ്രൈവർമാരെ അന്ധരാക്കരുത്’; എല്‍ഇഡി, എച്ച്‌ഐഡി ഉപയോഗിക്കരുതെന്ന് മോട്ടോർ വാഹനവകുപ്പ്

രാത്രി യാത്രയില്‍ ഹെഡ് ലൈറ്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ മുന്നറിയിപ്പ് നൽകി മോട്ടോർ വാഹനവകുപ്പ്. രാത്രി യാത്രയില്‍ നല്ല ഹെഡ് ലൈറ്റുകള്‍ അത്യവശ്യമാണ്. എന്നാല്‍ എതിരെ വരുന്ന ഡ്രൈവർമാരെ അന്ധരാക്കുന്ന വെളിച്ചം തികച്ചും കുറ്റകരവുമാണ്. പല മുൻനിര വാഹന നിർമ്മാതാക്കളും ഹാലജൻ ലാംബുകള്‍ക്ക് പകരം LED ലാംബുകളും HID ലാംബുകളും ഹെഡ് ലൈറ്റില്‍ ഉപയോഗിച്ച്‌ തുടങ്ങിയിട്ടുണ്ട്. ഇത്തരം ലാംബുകള്‍ക്ക് നിർമ്മാണ ചെലവും പരിപാലന ചെലവും കൂടുതലായതിനാല്‍ പല സാധാരണ വാഹനങ്ങളിലും നിർമ്മാതാക്കള്‍ ഹാലജൻ ലാംബുകള്‍ തന്നെയാണ് ഇപ്പോഴും ഉപയോഗിച്ച്‌ വരുന്നത്.

വാഹന ഉടമകള്‍ ഹെഡ് ലൈറ്റ് റിഫ്ലക്ടറിലെ ഹാലജൻ ബള്‍ബ് നീക്കം ചെയ്ത് അവിടെ നേരിട്ട് LED അല്ലെങ്കില്‍ HID ബള്‍ബ് ഘടിപ്പിക്കുമ്പോൾ പലപ്പോഴും മറ്റുള്ളവരുടെ സുരക്ഷയെ കുറിച്ച്‌ വ്യാകുലരാവുന്നില്ല.
ലാംബ് മാറ്റി ഇടുന്നത് ഹെഡ് ലൈറ്റ് ഫോക്കസിംഗില്‍ മാറ്റം വരുത്തുകയും അത് വഴി വെളിച്ചത്തിൻ്റെ തീവ്രത, പ്രസരണം എന്നിവ മാറുന്നത് വഴി ഹെഡ്ലൈറ്റ് ഡിം ചെയ്താല്‍ പോലും എതിരെയുള്ള വാഹനങ്ങളില്‍ ഉള്ള ഡ്രൈവർക്ക് ഒന്നും കാണുവാൻ പറ്റാതെ ഡാസ്ലിംഗ് ഉണ്ടാകുന്നു. LED, HID ബള്‍ബുകളില്‍ റിഫ്ലക്ടറുകള്‍ക്ക് പകരം പ്രവർത്തിക്കാൻ പ്രോജക്ടർ ലെൻസ് സജ്ജീകരണം ആണ് പലപ്പോഴും ഉപയോഗിക്കുന്നത്. അത്തരം സജ്ജീകരണം മിന്നല്‍ പ്രകാശം ഉണ്ടാക്കില്ല.

അനധികൃത മാറ്റങ്ങള്‍ നടത്തുന്നത് മറ്റുള്ളവരെ അപകടത്തിലാക്കും. റോഡ് ഉപയോഗിക്കുമ്പോൾ നല്ല ശൈലിയും പെരുമാറ്റവും കാണിക്കുന്ന ഒരു സംസ്കാരം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം അനധികൃതവും അപകടകരവുമായ മാറ്റം വരുത്തലുകള്‍ക്ക് 5000 രൂപ പിഴ ഈടാക്കുമെന്നും മോട്ടോർ വാഹനവകുപ്പ് പറഞ്ഞു.

 

 

Read More: വെറും 10 മിനിറ്റിൽ ഒരു ഇലക്ട്രിക് കാർ ചാർജ് ചെയ്യാനായാൽ… സംഗതി പൊളിക്കും;അതിവേഗ ചാർജിങ് സംവിധാനം കണ്ടെത്തി ഇന്ത്യൻ വംശജനും സംഘവും

Read More: മാംഗ്ലൂർ സെൻട്രൽ മെയിലിൻ്റെ കോച്ചിൽ വിള്ളൽ; കണ്ടെത്തിയത് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച്

Read More: കടിഞ്ഞാണില്ലാതെ ലൈംഗികരോഗങ്ങൾ; പ്രതിവർഷം മരിക്കുന്നത് 25 ലക്ഷം പേർ;ആഗോളജനസംഖ്യയ്ക്ക് തന്നെ ഭീഷണി 

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ട്രംപ് മരിച്ചോ?

ട്രംപ് മരിച്ചോ? വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾ...

ആത്മാവ് പറഞ്ഞ കഥ; പേടിയൊഴിയാതെ ലാല്‍ ജോസ്

ആത്മാവ് പറഞ്ഞ കഥ; പേടിയൊഴിയാതെ ലാല്‍ ജോസ് ശാസ്ത്രം പറയുന്നത് എന്താണെങ്കിലും എന്നും...

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം തിരുവനന്തപുരം: ദേശീയപാതയിൽ ഥാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ...

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം രൂപ പിഴയും തടവും..! കാരണമിതാണ്….

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം...

ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി; 22 വയസുകാരൻ മരിച്ചു

ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി; 22 വയസുകാരൻ മരിച്ചു മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സ്വകാര്യ...

Related Articles

Popular Categories

spot_imgspot_img