തിരുവനന്തപുരം: പെറ്റ് ഷോപ്പ് തീപിടിച്ച് കിളികളും മത്സ്യങ്ങളും ചത്തു. തിരുവനന്തപുരം ഊരൂട്ടമ്പലം നീറമൺകുഴിയിൽ കോളച്ചിറക്കോണം വി എസ് ഭവനിൽ ഷിബിന്റെ ഉടമസ്ഥയിലുള്ള ബ്രദേഴ്സ്, പെറ്റ് ആൻറ് അക്കോറിയത്തിലാണ് തീപ്പിടുത്തം ഉണ്ടായത്. വിൽപനയ്ക്കായി വെച്ചിരുന്ന നൂറിലേറെ കിളികളും വില കൂടിയ മത്സ്യങ്ങളുമാണ് ചത്തത്.
നാലു മുയലുകളെയും 9 പ്രാവുകളെയും ജീവനോടെ ലഭിച്ചെങ്കിലും അവ അതിജീവിക്കാനുള്ള സാധ്യത കുറവാണെന്ന് കടയുടമ പറഞ്ഞു. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് സംഭവം. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്ന് ഷിബിൻ പറഞ്ഞു.
വാടക കെട്ടിടത്തിലാണ് പെറ്റ് കട പ്രവർത്തിക്കുന്നത്. കെട്ടിട ഉടമ അഭിലാഷിൻ്റെ വീടിനോട് ചേർന്നാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. പുലർച്ചെ അഭിലാഷിൻ്റെ വീട്ടിനുള്ളിൽ പുക നിറഞ്ഞതിനെ തുടർന്ന് വീട്ടിലുള്ളവർക്ക് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ഇതേതുടർന്ന് വീടിന് പുറത്ത് ഇറങ്ങിയപ്പോൾ ആണ് പെറ്റ് ഷോപ്പിൽ അഗ്നി പടരുന്നത് കണ്ടത്.ഉടൻ സ്ഥലത്ത് എത്തിയ ഫയർഫോഴ്സ് സംഘം തീ അണയ്ക്കുകയായിരുന്നു. അതേസമയം അഗ്നിബാധയിൽ അസ്വഭാവികതയുണ്ടെന്ന് പെറ്റ് ഷോപ്പ് ഉടമ ആരോപിച്ചു.
Read Also: മഴയിൽ ലയം തകർന്നു; ഉറങ്ങിക്കിടന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Read Also:കെ.എസ്.യു സംസ്ഥാന ക്യാമ്പിൽ കൂട്ടയടി; അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ച് കെപിസിസി