മലയാളത്തിലെ താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഇടവേള ബാബുവും പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മോഹൻലാലും ഒഴിയുകയാണെന്ന് വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇപ്പോൾ അടുത്ത അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് വരേണ്ടതെന്ന് ആരാണെന്ന് പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ ഇടവേള ബാബു.
അടുത്ത ‘അമ്മ’ പ്രസിഡന്റ് ആവേണ്ടത് പൃഥ്വിരാജ് ആണെന്നാണ് ഇടവേള ബാബു പറയുന്നത്. പൃഥ്വിരാജിന് അതിനുള്ള കഴിവുണ്ടെന്ന് പറഞ്ഞ ഇടവേള ബാബു ജനറല്‍ സെക്രട്ടറിയായി കുഞ്ചാക്കോ ബോബന്‍ വരണമെന്നും ആഗ്രഹം പ്രകടിപ്പിച്ചു.
‘അമ്മയുടെ അടുത്ത പ്രസിഡന്റ് ആകേണ്ടത് പൃഥ്വിരാജ് ആണ്. എനിക്ക് ഭയങ്കര ഇഷ്ടമുള്ള ആളാണ്. കാര്യങ്ങള്‍ തുറന്നു പറയുന്ന ഒരാളാണ്. രാജുവിന് രാജുവിന്റേതായ പൊളിറ്റിക്‌സും കാര്യങ്ങളൊക്കെ ഉണ്ടായിക്കോട്ടെ. രാജു അമ്മയുടെ അടുത്ത പ്രസിഡന്റ് ആകണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. കാരണം രാജുവിന് അത് കഴിയും. അതിനുള്ള കാര്യക്ഷമതയുണ്ട്. കാര്യങ്ങള്‍ വ്യക്തമായിട്ട് അറിയാം. രാജു നമ്മള്‍ കാണുന്നതിന്റെ അപ്പുറത്താണ്. ഓരോരുത്തരുടെയും വിഷമങ്ങൾ തിരിച്ചറിയാന്‍ കഴിവുള്ള വ്യക്തിയാണ്. അതുകൊണ്ട് തന്നെ എനിക്ക് ആഗ്രഹം രാജു ആ പൊസിഷനിലേക്ക് വരണം എന്നുള്ളതാണ്,” – എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
Read More: മഴയിൽ ലയം തകർന്നു; ഉറങ്ങിക്കിടന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Read More: കെ.എസ്.യു സംസ്ഥാന ക്യാമ്പിൽ കൂട്ടയടി; അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ച് കെപിസിസി