web analytics

ഒരിക്കൽ കുറേ വേദനിപ്പിച്ചതാണ്; പ്രതീക്ഷ നൽകി പിന്നെ വീണ്ടും വന്നു; ഇനിയും കൈവിട്ടാൽ അത് താങ്ങാനാവില്ല; കൊക്കോയ്ക്ക് പിന്നാലെ കാപ്പിവിലയും കൂപ്പുകുത്തി; കർഷകരുടെ കണ്ണീരായി കാപ്പി

കട്ടപ്പന: കൊക്കോയ്ക്ക് പിന്നാലെ കാപ്പിവിലയും കൂപ്പുകുത്തി. 240 രൂപ വരെ വില ഉണ്ടായിരുന്ന കാപ്പിക്കുരുവിന്റെ വില 185 ആയി ഇടിഞ്ഞു.ഒപ്പം കാപ്പി പരിപ്പിന്റെ വില 362 ല്‍ നിന്നും 300 ആയി കുറഞ്ഞു. ഇത് ഹൈറേഞ്ചിലേ കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്.കാപ്പികൃഷി ഹൈറേഞ്ചില്‍ കുറഞ്ഞതോടെ ഉത്പാദനം ഇടിഞ്ഞതാണ് കാപ്പിവില ഉയരാന്‍ പ്രധാന കാരണമായത് . വില കൂടിയതോടെ കര്‍ഷകര്‍ പാടേ ഉപേക്ഷിച്ച കാപ്പികൃഷിയിലേയ്ക്ക് ഏറെ ഉത്സാഹത്തോടെ തിരികെ വരുകയായിരുന്നു.

വില ഉയര്‍ന്നത്തോടെ പല കര്‍ഷകരും ഒരു ഇടവേളക്കു ശേഷം കാപ്പി കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. വില കുത്തനെ ഉയരുമെന്ന് കരുതി കാപ്പി കുരു വൻ തോതിൽ സംഭരിച്ചുവച്ചവരും നിരവധിയാണ്.നാലു വര്‍ഷം മുന്‍പ് വരെ ഹൈറേഞ്ചില്‍ 70 രൂപ വിലയുണ്ടായിരുന്ന കാപ്പിക്കുരുവിന്റെ വിലയാണ് 230 രൂപയായി ഉയര്‍ന്നിരുന്നത്. കാപ്പി പരിപ്പിന്റെ വില 110 ല്‍ നിന്നുമാണ് 362 രൂപയായും ഉയര്‍ന്നന്നത്.

വില ഏറെ ഉയര്‍ന്നതോടെ വന്‍കിട വ്യാപാരികളും കാപ്പിപ്പൊടി നിര്‍മാണ യൂണിറ്റുകളും കാപ്പിക്കുരു വാങ്ങൻ തയ്യാറാവാത്തതാണ് പ്രതിസന്ധിക്ക് കാരണം.

ഇതാണ് വില വീണ്ടും താഴാന്‍ കാരണമായി കര്‍ഷകര്‍ പറയുന്നത്. നാളുകള്‍ക്ക് ശേഷം വില ഉയരുകയും വളരെ വേഗം തന്നെ വില താഴുകയും ചെയ്യുന്നത് ഹൈറേഞ്ചിന്റെ കാര്‍ഷിക മേഖകക്ക് വലിയ പ്രക്ഷാഘാതങ്ങള്‍ക്ക് തന്നെ കാരണമാകുമെന്നാണ് വിലയിരുത്തൽ.

 

 

Read Also:വീടിനുള്ളിൽ ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചയാളുടെ അറസ്റ്റ് രേഖപ്പെടുത്തി

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ വ്യാപനം...

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

Other news

മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് അഴിഞ്ഞാടി

മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് അഴിഞ്ഞാടി കോഴിക്കോട്: മുക്കം പൊലീസ് സ്റ്റേഷനിൽ മദ്യലഹരിയിലെത്തിയ...

പിണറായിയുടെ പൊലീസിനെ പറ്റി ചോദിച്ചപ്പോൾ പറഞ്ഞത് 1920 മുതലുള്ള കഥകൾ

പിണറായിയുടെ പൊലീസിനെ പറ്റി ചോദിച്ചപ്പോൾ പറഞ്ഞത് 1920 മുതലുള്ള കഥകൾ തിരുവനന്തപുരം: തിരുവനന്തപുരം:...

കാമുകനെ കാണാൻ വാഹനമോടിച്ചു പോയത് 600 കിലോമീറ്റർ

കാമുകനെ കാണാൻ വാഹനമോടിച്ചു പോയത് 600 കിലോമീറ്റർ വിവാഹം കഴിക്കണമെന്ന അഭ്യർത്ഥനയുമായി യുവതി...

ഇന്ത്യ-യുഎസ് സ്വതന്ത്ര വ്യാപാര കരാർ; ചർച്ച ഇന്നുമുതൽ

ഇന്ത്യ-യുഎസ് സ്വതന്ത്ര വ്യാപാര കരാർ; ചർച്ച ഇന്നുമുതൽ ട്രംപിന്റെ തീരുവ പ്രഖ്യാപനത്തിന് ശേഷമുള്ള ഇന്ത്യ-...

മൊബൈൽ മോഷ്ടിച്ചയാൾ 20 കൊല്ലമായി ജയിലിൽ

മൊബൈൽ മോഷ്ടിച്ചയാൾ 20 കൊല്ലമായി ജയിലിൽ ഒരു മൊബൈൽ ഫോൺ മോഷ്ടിച്ചതിന് ശിക്ഷിക്കപ്പെട്ട...

കെഎസ്എഫ്ഇ ജീവനക്കാരനെ കസ്റ്റഡിയിൽ വാങ്ങി

കെഎസ്എഫ്ഇ ജീവനക്കാരനെ കസ്റ്റഡിയിൽ വാങ്ങി ആലപ്പുഴ: വായ്പ എടുക്കാനായി അയൽവാസി ഹാജരാക്കിയ ഭൂമി...

Related Articles

Popular Categories

spot_imgspot_img