മിനിമം ചാർജ് 40 ശതമാനം കൂടും; സർക്കാർ ബോട്ട് യാത്രക്ക് ചെലവേറും;നാറ്റ്‌പാക്ക് റിപ്പോർട്ട് റെഡി; ജൂൺ ആദ്യവാരം തന്നെ നടപ്പിലാക്കും

കൊച്ചി: ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകളിൽ മിനിമം ചാർജ് 10 രൂപയാക്കിയേക്കും. നിലവിൽ 6 രൂപയാണ്. നാറ്റ്‌പാക്കിന്റെ പഠനം പൂർത്തിയായതോടെയാണ് നിരക്ക് വ‌ർദ്ധനയ്ക്ക് കളമൊരുങ്ങുന്നത്.
ഇത് സംബന്ധിച്ച റിപ്പോർട്ട് ഉടൻ സർക്കാരിന് സമർപ്പിക്കും. പെരുമാറ്റച്ചട്ടം കഴിയുന്നതോടെ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നാണ് ലഭിക്കുന്ന വിവരം. 2016ലാണ് മിനിമം 6 രൂപയാക്കിയത്. പ്രതിദിനം ശരാശരി 27,000 പേർ സർക്കാർബോട്ടുകളെ ആശ്രയിക്കുന്നു.

കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് സർക്കാരിൻ്റെ ബോട്ട് സർവീസുള്ളത്. ഇതിൽ തന്നെ കൂടുതൽ സർവീസ് ആലപ്പുഴയിലാണ്. നാറ്റ്‌പാക്ക് അധികൃതർ ഓരോ ജില്ലയിലുമെത്തി പരിശോധന നടത്തിയിരുന്നു. സർവീസ് നടത്തുമ്പോൾ എത്ര മണിക്കൂർ എൻജിൻ പ്രവർത്തിക്കുന്നു, ഡീസൽ ചെലവ്, അറ്റകുറ്റപ്പണി ചെലവ് എന്നിവ കണക്കാക്കിയാണ് മിനിമം ചാർജ് കണക്കുകൂട്ടുന്നത്.
ഓൺലൈൻ ടിക്കറ്റ്ഓൺലൈൻ ടിക്കറ്റും ഉടൻ വരും. പുതിയ ടിക്കറ്റ് മെഷീനിലേക്ക് മാറുന്ന നടപടിയും പുരോഗമിക്കുകയാണ്. 5ജി സപ്പോർട്ടുള്ള ആൻഡ്രോയ്ഡ് മെഷീനാണ് വാങ്ങുക. ഇതിനായി ഒരു കോടി രൂപ വകയിരുത്തി.14ബോട്ട് സ്റ്റേഷനുകൾ53ആകെ ബോട്ടുകൾ

 

 

Read Also:കിലുകിലാ വിറക്കുന്ന തണുപ്പത്ത് നല്ല ചൂടുള്ള മൊരിഞ്ഞ പൊറോട്ടയും ആവി പറക്കുന്ന ബീഫും… കേൾക്കുമ്പോഴെ വായിൽ കപ്പലോടും; ഒപ്പം ഒരു ചൂടു ചായ കൂടി ആയല്ലോ; സംഗതി പൊളിക്കും; പക്ഷെ കഴിക്കല്ലേ പണി പാളും

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

ഗാസ സിറ്റിയിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു

ഗാസ സിറ്റിയിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു ജറുസലേം: ഗാസ സിറ്റിയെ പൂർണമായും കീഴടക്കാനുള്ള...

ഭിക്ഷയാചിച്ച് സമരം നടത്തിയ അന്നക്കുട്ടി അന്തരിച്ചു

ഭിക്ഷയാചിച്ച് സമരം നടത്തിയ അന്നക്കുട്ടി അന്തരിച്ചു ഇടുക്കി: ക്ഷേമപെൻഷൻ മുടങ്ങിയതോടെ അടിമാലി ടൗണിൽ ഭിക്ഷ...

റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ ബൈക്ക് ഓടിച്ച് യുവാവ്

റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ ബൈക്ക് ഓടിച്ച് യുവാവ് കൊച്ചി: റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ ആഡംബര...

പാകിസ്ഥാനിൽ രാഷ്ട്രീയ റാലിയ്ക്ക് നേരെ ചാവേർ ആക്രമണം; 14 പേർ കൊല്ലപ്പെട്ടു; ഏഴ് പേരുടെ നില ഗുരുതരം

പാകിസ്ഥാനിൽ രാഷ്ട്രീയ റാലിയ്ക്ക് നേരെ ചാവേർ ആക്രമണം; 14 പേർ കൊല്ലപ്പെട്ടു;...

ഈ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഈ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് തിരുവനന്തപുരം ∙ സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പിൽ...

Related Articles

Popular Categories

spot_imgspot_img