ബംഗളൂരുവിൽ നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത് ലഹരിമരുന്ന് ഉപയോഗിച്ചത് നിരവധി പ്രമുഖരെന്നു പോലീസ് തെലുങ്ക് നടി ഹേമ ഉൾപ്പെടെ മയക്കുമരുന്ന് ഉപയോഗിച്ചതിന് തെളിവുകൾ ലഭിച്ചു. പാര്‍ട്ടിയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും ലഹരി ഉപയോഗിച്ചതായി കണ്ടെത്തി. എന്നാൽ ഹിമ ഉള്‍പ്പടെ 86 പേരുടെ പരിശോധന ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ലഹരി ഉപയോഗിച്ചതായി സ്ഥിരീകരിക്കപ്പെട്ടവര്‍ക്ക് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കും.
ഇലക്ട്രോണിക് സിറ്റി സിംഗേന അഗ്രഹാരയിലെ ജിഎം ഫാംഹൗസില്‍ കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. ഫാംഹൗസ് ഉടമയും പാർട്ടി സംഘാടകനും 3 ലഹരി ഇടപാടുകാരും ഉൾപ്പെടെ 5 പേരാണ് അറസ്റ്റിലായത്. 73 പുരുഷന്മാരും 30 സ്ത്രീകളുമാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. 103 പേരില്‍ നടത്തിയ രക്ത പരിശോധനയില്‍ 59 പുരുഷന്മാരും 27 സ്ത്രീകളും ലഹരി ഉപയോഗിച്ചതായി സ്ഥിരീകരിച്ചു.