ശത്രുരാജ്യങ്ങൾ ഇനി ഭയന്നു വിറയ്ക്കും; നൈറ്റ് വിഷൻ ഗോഗിൾ ഉപയോഗിച്ച് വിജയകരമായി വിമാനം ലാൻഡ് ചെയ്ത് ഇന്ത്യൻ എയർഫോഴ്‌സ്

ന്യൂഡൽഹി: നൈറ്റ് വിഷൻ ഗോഗിൾ (എൻവിജി) ഉപയോഗിച്ച് വിജയകരമായി വിമാനം ലാൻഡ് ചെയ്ത് ഇന്ത്യൻ എയർഫോഴ്‌സ്. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ വിമാനം ലാൻഡ് ചെയ്യിക്കുന്നത്. കിഴക്കൻ മേഖലയിലെ ആധുനിക ലാൻഡിംഗ് ഗ്രൗണ്ടിലായിരുന്നു പരീക്ഷണം.

നൈറ്റ് വിഷൻ ഗോഗിൾസിന്റെ സഹായത്തോടെ ഐഎഎഫ് സി-130ജെ എയർക്രാഫിന്റെ ലാൻഡിംഗ് നടത്തിയതായി വ്യോമസേന ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് അറിയിച്ചത്.

എൻവിജി സാങ്കേതികവിദ്യ ഉപയോഗിച്ച് കുറഞ്ഞ വെളിച്ചത്തിൽ സുരക്ഷിതവും കൂടുതൽ ഫലപ്രദവുമായ പ്രവർത്തനങ്ങൾ നടത്താൻ കഴിയുമെന്ന് വ്യോമസേന വ്യക്തമാക്കുന്നു. രാത്രികാല ദൗത്യങ്ങൾ ഫലപ്രദമായി നടത്തുന്നതിനുള്ള സേനയുടെ കഴിവും ഇത് വർദ്ധിപ്പിക്കുന്നതായി അധികൃതർ പറയുന്നു.
കാർഗിൽ എയർസ്ട്രിപ്പിൽ സി130-ജെ വിമാനം വിജയകരമായി രാത്രി ലാൻഡിംഗ് നടത്തിയിരുന്നു. ലഡാക്ക് മേഖലയിലെ നിയന്ത്രണരേഖയ്ക്ക് (എൽഒസി) സമീപം സ്ഥിതി ചെയ്യുന്ന എയർസ്ട്രിപ്പിൽ ഇത്തരമൊരു ഓപ്പറേഷൻ ആദ്യമായിട്ടായിരുന്നു വ്യോമസേന നടത്തിയത്.

 

ഒഡിഷ, ജാർഖണ്ഡ്, സിക്കിം, പശ്ചിമ ബംഗാൾ, ബീഹാർ എന്നിവയാണ് വ്യോമസേനയുടെ കിഴക്കൻ മേഖലയിൽ ഉൾപ്പെടുന്നത്. ചൈന, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളുമായി 6300 കിലോമീറ്റർ ദൈർഘ്യമുള്ള രാജ്യാന്തര അതിർത്തിയുടെ സംരക്ഷണത്തിനും വ്യോമസേന മേൽനോട്ടം വഹിക്കുന്നുണ്ട്.കാർഗിൽ, ശ്രീനഗർ, ജമ്മു കാശ്‌മീ‌ർ എന്നീ സ്ഥലങ്ങളിലൂടെ പൊതുജനങ്ങളുടെ ആവശ്യത്തിനായി കാർഗിൽ എയർസ്ട്രിപ്പിൽ നിന്ന് എഎൻ 32 മൾട്ടി പർപ്പസ് ട്രാൻസ്പോർട്ട് വിമാനം വ്യോമസേന പറത്തിയിരുന്നെങ്കിലും കാർഗിൽ എയർസ്ട്രിപ്പിൽ രാത്രി ലാൻഡിംഗ് സൗകര്യങ്ങൾ ലഭ്യമായിരുന്നില്ല.1962ലെ ഇന്ത്യ-ചൈന യുദ്ധകാലത്ത് വ്യോമസേനയുടെ 43 സ്ക്വാഡ്രണിന്റെ എഎൻ-12 വിമാനങ്ങൾ കാർഗിൽ, ലേ, ലഡാക്കിലെ തോയിസ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

Other news

ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ റൺവേയിൽ നായ; നൊടിയിടയിൽ പൈലറ്റിന്റെ തീരുമാനം രക്ഷയായി !

ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ, റൺവേയിൽ നായയെ കണ്ടതിനെത്തുടര്‍ന്ന് പൈലറ്റ് മുംബൈയിൽ നിന്നുള്ള...

മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് മാറി നൽകി; എട്ട് മാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയിൽ

കണ്ണൂര്‍: മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്ന് മാറി നൽകിയതിനെ തുടർന്ന് എട്ട്...

അഫാന്റെ ലിസ്റ്റിൽ ഒരാൾ കൂടെ; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് ബന്ധുവായ പെൺകുട്ടി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ ഒരാളെ കൂടി കൊലപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നതായി...

ഇനി എടിഎം മെഷീനിൽ പണം കിട്ടുന്നതുപോലെ പുസ്തകം വാങ്ങാം; ആദ്യ സംരംഭം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഇനി എടിഎം മെഷീനിൽ പണം കിട്ടുന്നതുപോലെ പുസ്തകം വാങ്ങാം. ....

ഒന്നാം പിണറായി സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ പദ്ധതി പുനരാരംഭിക്കുമോ?

തൃശൂര്‍: ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന നാളുകളില്‍ വിവാദമായ തൃശൂർ വടക്കാഞ്ചേരിയിലെ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!