web analytics

റോയൽ രാജസ്ഥാൻ !! സഞ്ജുവിന് മുന്നിൽ തകർന്നടിഞ്ഞു ആർസിബി; ബംഗളുരുവിനെ ചുരുട്ടിക്കെട്ടി രാജസ്ഥാൻ റോയൽസ് ഐപിഎൽ ക്വാളിഫയറിൽ; പവറായി പരാഗ്

റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന്റെ കൂച്ചിക്കെട്ടി രാജസ്ഥാൻ റോയൽസ്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന ഐ.പി.എൽ എലിമിനേറ്ററിൽ നാല് വിക്കറ്റിന്റെ തകർപ്പൻ ജയത്തോടെയാണ് സഞ്ജുവും സംഘവും ക്വാളിഫയറിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരൂ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 19 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 30 പന്തിൽ 45 റൺസെടുത്ത ഓപണർ യശസ്വി ജയ്സ്വാളാണ് ടോപ് സ്കോറർ. ജയത്തോടെ രാജസ്ഥാൻ ഫൈനലിലേക്ക് ഒരു പടി കൂടി അടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗളൂവിനു ഉദ്ദേശിച്ചപോലെ പൊരുതാനായില്ല. 3.4 ഓവറിൽ 37 റൺസിൽ നിൽക്കെ ക്യാപ്റ്റൻ ഫാഫ് ഡുപ്ലിസിസ് മടങ്ങി. തുടർന്ന് ക്രീസിലെത്തിയ കാമറൂൺ ഗ്രീനിനെ കൂട്ടുപിടിച്ച് വിരാട് കോഹ്‌ലി സ്കോറിന് വേഗം കൂട്ടിയെങ്കിലും യുസ്വേന്ദ്ര ചഹൽ എത്തിയതോടെ കോഹ്‌ലിയും പുറത്ത്. പിന്നീട് ആർക്കും കാര്യമായിഒന്നും ചെയ്യാനായില്ല. ആവേശ് ഖാൻ മൂന്നും രവിചന്ദ്ര അശ്വിൻ രണ്ടും വിക്കറ്റ് വീഴ്ത്തി.

പതിയ തുടങ്ങിയ രാജസ്ഥാന് യശസ്വി ജയ്സ്വാൾ 45 റൺ‌സുമായി ഭേദപ്പെട്ട തുടക്കം നൽകി. എന്നാൽ വിക്കറ്റുകൾ വീണത് രാജസ്ഥാനെ ആശങ്കയിലാഴ്ത്തി. എന്നാൽ, റിയാൻ പരാ​ഗിന് കൂട്ടായി ഷിമ്രോൺ ഹെറ്റ്മയർ വന്നതോടെ കളി മാറി. ഹെറ്റ്മയർ ആഞ്ഞടിച്ചപ്പോൾ പരാ​ഗിന്റെ സമ്മർദ്ദം കുറഞ്ഞു. 26 പന്തിൽ 36 റൺസുമായി പരാ​ഗ് പുറത്തായപ്പോൾ രാജസ്ഥാൻ ജയം ഉറപ്പിച്ചിരുന്നു. 14 പന്തിൽ 26 റൺസുമായാണ് ഹെറ്റ്മയർ പുറത്തായത്. പിന്നാലെ വന്ന റോവ്മാൻ പവൽ രാജസ്ഥാന‍െ വിജയത്തിലെത്തിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടക്കുന്ന ക്വാളിഫയറിൽ രാജസ്ഥാൻ സൺറൈസേഴ്സ് ഹൈദരാബാദുമായി ഏറ്റുമുട്ടും.

Read also: തെക്കൻ കേരളത്തിന് മുകളിൽ ചക്രവാതചുഴി എത്തി ! അടുത്ത അഞ്ചു ദിവസം ഈ ജില്ലകളിൽ കിടിലൻ മഴ പെയ്യും; മിന്നൽ ജാഗ്രത വേണം

 

spot_imgspot_img
spot_imgspot_img

Latest news

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

Other news

അടിമാലിയിൽ അഴുകിയ മൃതദേഹം: കൊലപാതകമെന്ന് സ്ഥിരീകരണം, സുഹൃത്ത് പിടിയിൽ

അടിമാലിയിൽ അഴുകിയ മൃതദേഹം: കൊലപാതകമെന്ന് സ്ഥിരീകരണം, സുഹൃത്ത് പിടിയിൽ ഇടുക്കി: ഇടുക്കി അടിമാലിയിൽ...

വിഴിഞ്ഞം തുറമുഖം; രണ്ടാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം ജനുവരി 24 ന്

തിരുവനന്തപുരം: കേരളത്തിന്റെ വ്യവസായ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം...

തടികുറക്കാൻ പോയ സ്ത്രീകൾക്ക് താടി വളരുമോ? മസിൽ ഡിസ്മോർഫിയെ വല്ലാത്തൊരു മാനസീകാവസ്ഥയാണ്

തടികുറക്കാൻ പോയ സ്ത്രീകൾക്ക് താടി വളരുമോ? മസിൽ ഡിസ്മോർഫിയെ വല്ലാത്തൊരു മാനസീകാവസ്ഥയാണ് ശരീരപരിപാലനത്തിനായി...

ചെങ്കോട്ട സ്ഫോടനം; അൽ ഫലാഹ് യൂണിവേഴ്സിറ്റിയുടെ 139 കോടിയുടെ ആസ്തികൾ പിടിച്ചെടുത്ത് ഇഡി

ചെങ്കോട്ട സ്ഫോടനം; അൽ ഫലാഹ് യൂണിവേഴ്സിറ്റിയുടെ 139 കോടിയുടെ ആസ്തികൾ പിടിച്ചെടുത്ത്...

യുപിഐ വഴി നിമിഷങ്ങൾക്കുള്ളിൽ പിഎഫ് തുക ബാങ്ക് അക്കൗണ്ടിലേക്ക്; പുതിയ പരിഷ്കാരങ്ങൾ ഏപ്രിൽ മുതൽ

യുപിഐ വഴി നിമിഷങ്ങൾക്കുള്ളിൽ പിഎഫ് തുക ബാങ്ക് അക്കൗണ്ടിലേക്ക്; പുതിയ പരിഷ്കാരങ്ങൾ...

Related Articles

Popular Categories

spot_imgspot_img