കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ കാലാവസ്ഥാ റിപ്പോർട്ട് പ്രകാരം മെയ് 26ാം തിയ്യതിയോടെ ശക്തമായ / തീവ്രമായ മഴ സംസ്ഥാനത്ത് കുറഞ്ഞേക്കും. 26ന് എല്ലാ ജില്ലകളിലും ചാറൽ മഴ മുതൽ മിതമായ മഴ വരെ ലഭിക്കാനാണ് സാധ്യത. അതേസമയം ഇന്ന് പത്തനംതിട്ട ഇടുക്കി എന്നീ ജില്ലകളിൽ അതിതീവ്ര മഴയാണ് പ്രവചിക്കപ്പെടുന്നത്.
വടക്കൻ കേരളത്തിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ തീരത്ത്തമിഴ്നാട്ടിലും ഒരു ചക്രവാതച്ചുഴിയുടെ സാന്നിധ്യമുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 30 മുതൽ 40 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റും വീശും. ഒറ്റപെട്ട സ്ഥലങ്ങളിൽ ഇന്ന് അതിതീവ്രമായ മഴയ്ക്കും, നാളെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മെയ് 25 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read More: രക്ഷാപ്രവര്‍ത്തനം വിഫലം; പാലക്കാട് കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തു
Read More: 45 പൈസ നൽകിയാൽ 10 ലക്ഷത്തിന്റെ പരിരക്ഷ; റെയിൽവേയുടെ ഇൻഷൂറൻസ് സ്കീം വിശദാംശങ്ങള്‍ ഇങ്ങനെ