web analytics

റൺസുകൊണ്ട് ആറാടി അയ്യർമാർ ! ശ്രേയസ്സും വെങ്കിടേഷും തകർത്തെറിഞ്ഞത് ഹൈദരാബാദിന്റെ സ്വപ്‌നങ്ങൾ; എട്ടുവിക്കറ്റ് ജയത്തോടെ കൊൽക്കത്ത ഐ പിഎൽ ഫൈനലിൽ

ശ്രേയസ് അയ്യരും (24 പന്തിൽ 58) വെങ്കിടേഷ് അയ്യരും (28 പന്തിൽ 51) അർധ സെഞ്ച്വറിയുമായി തകർത്താടിയപ്പോൾ
ഐ പി എല്ലിൽ ഒന്നാം ക്വാളിഫയറിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐ.പി.എൽ 17ാം സീസൺ ഫൈനലിൽ. കൊൽക്കത്തയുടെ നാലാംഫൈനലാണിത്. ഹൈദരാബാദ് ഉയർത്തിയ വിജയലക്ഷ്യമായ 160 റൺസ് കൊൽക്കത്ത 13.4 ഓവറിൽ മറികടന്നു. തോറ്റെങ്കിലും സൺറൈസേഴ്‌സിന് ഫൈനലിലെത്താൻ ഒരവസരം കൂടിയുണ്ട്. നാളെ നടക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു-രാജസ്ഥാൻ റോയൽസ് വിജയികളെ ക്വാളിഫയർ രണ്ടിൽ നേരിടാം.

ഹൈദരാബാദിന്റെ 160 റൺസ് എന്ന ടോട്ടൽ പിടിക്കാനിറങ്ങിയ കൊൽക്കത്തക്ക് ഓപ്പണർമാരായ സുനിൽ നരേയും റഹ്‌മത്തുള്ള ഗുർബാസും ചേർന്ന് സ്വപ്നതുല്യമായ തുടക്കമാണ് നൽകിയത്. പവർപ്ലെയിൽ 63 റൺസാണ് കെ.കെ.ആർ നേടിയത്. ഗുർബാസിനെ (23) പുറത്താക്കി നടരാജനും വെടിക്കെട്ട് ബാറ്റർ സുനിൽ നരേനെ (21) പുറ്ത്താക്കി പാറ്റ് കമ്മിൻസും പ്രതീക്ഷ നൽകിയെങ്കിലും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന അയ്യർ കൂട്ടുകെട്ട് ടീമിനെ സുരക്ഷിതമായി  വിജയത്തിലെത്തിച്ചു.

Read also: ‘എന്റെ യാത്രയുടെ മനോഹരമായ ഭാഗമായതിന് നന്ദി’ : ആരാധകരുടെ പിറന്നാൾ സ്നേഹത്തിന് മറുപടിയുമായി മോഹൻലാൽ

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

Related Articles

Popular Categories

spot_imgspot_img