കൊച്ചി: ആലുവ- മംഗലപ്പുഴ പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് വരുന്നവര്‍ യാത്ര സൗകര്യപ്രദമായി ക്രമീകരിക്കണമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ജൂണ്‍ ആദ്യ ആഴ്ച വരെ യാത്ര ചെയ്യുന്നവർക്കാണ് അറിയിപ്പ് നൽകിയിരിക്കുന്നത്. എറണാകുളം ജില്ലയുടെ തെക്ക് ഭാഗത്തു നിന്ന് വിമാനത്താവളത്തിലേക്ക് വരുന്നവര്‍ക്കാണ് മുന്നറിയിപ്പ്.
പാലത്തിൽ അറ്റകുറ്റപ്പണിയുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കഴിഞ്ഞ ദിവസങ്ങളില്‍ കാലടിയില്‍ വന്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടിരുന്നു. എംസി റോഡില്‍ കാലടിയിലും മറ്റൂരിലും പലപ്പോഴും വാഹനങ്ങള്‍ ഏറെ നേരം കുരുക്കിൽപെട്ട് കിടന്നിരുന്നു. ഇതേ തുടര്‍ന്ന് എംസി റോഡില്‍ വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീണ്ടു.
മംഗലപ്പുഴ പാലം ബലപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനാല്‍ ഭാര വാഹനങ്ങള്‍ കാലടി, പെരുമ്പാവൂര്‍ വഴി തിരിച്ചു വിടുകയാണ് ചെയ്യുന്നത്. പൊതുവേ ഗതാഗതക്കുരുക്കുള്ള കാലടിയിലൂടെയുള്ള ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് യാത്രക്കാര്‍ക്ക് വിമാനത്താവള അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്.
Read Also: 65,432 പരിശോധനകള്‍, പിഴ 4.05 കോടി; സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധനയിലും പിഴത്തുകയിലും റെക്കോർഡ് വർധന
Read Also: ദുബായിൽ എയർ ടാക്സിയിൽ ജോലി വേണോ ? ഇതാ സുവർണ്ണാവസരം ! റിക്രൂട്ട്‌മെൻ്റ് ആരംഭിച്ചു
Read Also: എസ്ബിഐക്ക് പണി നൽകി കാർഡ് ക്ലോണിംഗ്; ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണം