തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിച്ചിരുന്ന റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. എന്നാൽ എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളില്‍ യെല്ലോ അലേർട്ടും ആണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, നാളെ രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ടയിലും ഇടുക്കിയിലുമാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ ഓറഞ്ച് മുന്നറിയിപ്പ് ഉള്ളത്.
മെയ് 23ന് ഇടുക്കിയിലും പാലക്കാടും ആണ് റെഡ് അലേർട്ട്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലേർട്ടുമാണ്.
Read Also: ഹൈക്കോടതി അവസാനത്തെ കോടതിയല്ല; കെ സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഇപി ജയരാജന്‍
Read Also: ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കില്‍ 54 ഒഴിവുകള്‍; ഇപ്പോൾ അപേക്ഷിക്കാം
Read Also: രാഹുലിനെ കണ്ടെത്താനായില്ല; റെഡ് കോർണർ നോട്ടീസിറക്കും