മോഹൻലാലിന് പിറന്നാൾ ആശംസ നേർന്ന് മമ്മൂട്ടി. ‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ’ എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. ഒപ്പം മോഹൻലാലിന് ചുംബനം നൽകുന്ന ചിത്രവും പോസ്റ്റ് ചെയ്തിതിട്ടുണ്ട്. അർധരാത്രി 12 മണിക്ക് തന്നെ മമ്മൂട്ടിയുടെ പിറന്നാൾ ആശംസകളെത്തി.
നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുമായി എത്തുന്നത്.ഇതിഹാസ മോളിവുഡ് താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും മലയാള സിനിമയുടെ അഭിമാനമാണ്. നിരവധി ചിത്രങ്ങളിൽ അതുല്യമായ വേഷങ്ങൾ ചെയ്തിട്ടുള്ള ഇരുവർക്കും കേരളത്തിന് പുറത്ത് നിന്ന് പോലും വലിയ ആരാധകരുണ്ട്. സിനിമയുമായി ബന്ധപ്പെട്ട ഈ കാര്യങ്ങളെല്ലാം മാറ്റിനിർത്തിയാൽ, ആരാധകരുടെ വഴക്കുകൾ പരിഗണിക്കാതെ, രണ്ട് അഭിനേതാക്കളും യഥാർത്ഥ ജീവിതത്തിൽ നല്ല സുഹൃത്തുക്കളുമാണ് ഇവർ.
പിറന്നാൾ ദിനത്തിൽ മോഹൻലാൽ ചിത്രങ്ങളുടെ അപ്ഡേറ്റ് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. ബ്രഹ്മാണ്ഡ ചിത്രങ്ങളായ എമ്പുരാൻ, റാം, ബറോസ് എന്നിവയുടെ അപ്ഡേറ്റാണ് പ്രതീക്ഷിക്കുന്നത്. വിപുലമായ ആഘോഷപരിപാടികളും പലയിടത്തും സംഘടിപ്പിക്കുന്നുണ്ട്.