തൃശൂര്‍: പൈല്‍സിനും ഫിസ്റ്റുലയ്ക്കും ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടർ കുന്നംകുളത്ത് പിടിയിൽ. അമ്പത്തിമൂന്നുകാരനായ അസം സ്വദേശി പ്രകാശ് മണ്ഡലാണ് പിടിയിലായത്. ഇയാൾ വർഷങ്ങളായി കേരളത്തിൽ താമസിച്ചു വരികയാണ്.
കുന്നംകുളം പാറേമ്പാടത്ത് പ്രവർത്തിച്ചിരുന്ന ‘റോഷ്നി ക്ലിനിക്’ എന്ന സ്ഥാപനത്തിന്‍റെ മറവിലാണ് പ്രതി വ്യാജ ചികിത്സ നടത്തിയിരുന്നത്. ക്ലിനിക്കില്‍ പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കല്‍ മതിയായ രേഖകളൊന്നും തന്നെയില്ല എന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് കുന്ദംകുളം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ക്ലിനിക്കില്‍ നിന്ന് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പല വസ്തുക്കളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതും ക്ലിനിക്കില്‍ നിന്ന് കിട്ടിയ ചില രേഖകളും പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Read Also: മുണ്ടൂർ മാടന്റെ പകർന്നാട്ടത്തിന് മൂന്ന് പതിറ്റാണ്ടുകൾ!!!