web analytics

തീരത്തടിഞ്ഞത് അപൂർവ്വയിനം പി​ഗ്മി കൊലയാളി തിമിം​ഗല കുഞ്ഞ്; കുഞ്ഞൻ തിമിംഗലം കരയിൽ അടിഞ്ഞതിന് പിന്നാലെ അന്വേഷിച്ചിറങ്ങി പ്രായപൂർത്തിയായ രണ്ട് പിഗ്മി തിമിംഗലങ്ങൾ

ചെന്നൈ: അപൂർവ്വയിനം പി​ഗ്മി കൊലയാളി തിമിം​ഗലത്തെ കണ്ടെത്തി. രാമനാഥപുരത്ത് കണ്ടത്തിയ 1.5 മീറ്റർ നീളമുള്ള തിമിംഗലത്തെ തൂത്തുക്കുടി വൈൽഡ് ലൈഫ് റേഞ്ചിലെ ഉദ്യോ​ഗസ്ഥരാണ് രക്ഷപ്പെടുത്തിയത്. വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ ഒന്ന് പ്രകാരം വംശനാശഭീഷണി നേരിടുന്ന ഇനമാണ് പിഗ്മി തിമിംഗലങ്ങൾ.ജൈവ വൈവിദ്ധ്യം കൊണ്ട് സമ്പന്നമായ  മാന്നാർ ഉൾക്കടലിൽ ഉൾപ്പെട്ട കടൽ തീരമാണ് രാമനാഥപുരം.

പരിക്കില്ലെന്ന് ഉറപ്പാക്കിയ ശേഷം ആഴക്കടലിലേക്ക് തുറന്ന് വിടുകയായിരുന്നു. കുഞ്ഞൻ തിമിംഗലം കരയിൽ അടിഞ്ഞതിന് പിന്നാലെ പ്രായപൂർത്തിയായ രണ്ട് പിഗ്മി തിമിംഗലങ്ങൾ പ്രദേശത്തെത്തി. ഇത് തീരദേശ വാസികൾക്ക് അപൂർവ്വ കാഴ്ചയായി.

117 ഇനം പവിഴപ്പുറ്റുകൾ, അപൂർവ്വ മത്സ്യങ്ങൾ, വംശനാശഭീഷണി നേരിടുന്ന ഡോൾഫിനുകൾ, ആമകൾ, തിമിംഗലങ്ങൾ എന്നിവ രാമനാഥപുരത്തുള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ആഴക്കടലിൽ ജീവിക്കുന്ന പിഗ്മി തിമിംഗലങ്ങളെ വളരെ അപൂർവമായി മാത്രമേ മാന്നാർ ബയോസ്ഫിയർ റിസർവിൽ കാണപ്പെടാറുള്ളുവെന്ന് വന്യജീവി വാർഡൻ ബക്കൻ ​​ജഗദീഷ് സുധാകർ പറഞ്ഞു. തിമിംഗലം കരയിൽ അടിഞ്ഞതിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img