ഈ കൺസ്യൂമർ ഫെഡ് എന്താ ഇങ്ങനെ; ആറുവർഷമായി ഓഡിറ്റിങ്ങില്ല; ഉള്ളത് ചട്ടലംഘനങ്ങളും ക്രമക്കേടുകളും മാത്രം; ബാധ്യത വന്നാൽ ഉദ്യോഗസ്ഥർ കുടുങ്ങും

തിരുവനന്തപുരം: പ്രതിദിനം 15 കോടിയുടെ വില്പനയും വാങ്ങലും. പക്ഷെ കൺസ്യൂമർ ഫെഡിൽ ആറുവർഷമായി ഓഡിറ്റിങ്ങില്ല. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ നിരവധി ചട്ടലംഘനങ്ങളും ക്രമക്കേടുകളുമാണ് കണ്ടെത്തിയത്. 2016 മുതലുള്ള ഓഡിറ്റിംഗ് ആണ് നടത്താതിരുന്നത്. മാത്രമല്ല, എത്ര കോടി രൂപയുടെ ഇടപാട് നടന്നെന്ന കണക്കുപോലും സൂക്ഷിച്ചിട്ടില്ല എന്നത് കൗതുകകരം. കരാറുകാരെ കൈകാര്യം ചെയ്യുന്നതിലും ചട്ടലംഘനമുണ്ട്.

ഏറ്റവും ഒടുവിൽ നടന്ന ഓഡിറ്റിംഗ് 2016- 17 സാമ്പത്തിക വർഷത്തിലാണ്. ഏറ്റവും ഒടുവിൽ കൺസ്യൂമർ ഏർപ്പെട്ട 276 കരാറുകളുടെ വിവരങ്ങൾ പരിശോധിച്ച സഹകരണ വകുപ്പ് കണ്ടെത്തിയത് അടിമുടി ചട്ടലംഘനങ്ങളാണ്. 2018 ലെ ഫിനാൻസ് ആക്ട് പ്രകാരം മുദ്ര പത്രത്തിന്റെ മൂല്യം കരാർ തുകയുടെ 0.1 ശതമാനം ആയിരക്കണമെന്ന ചട്ടം മറികടന്ന് കരാര്‍ എഴുതിയത് മുഴുവൻ 200 രൂപ വിലവരുന്ന മുദ്രപത്രത്തിലാണ്. ലക്ഷങ്ങളുടെ ബാധ്യതയാണ് ഇത് വഴി മാത്രം ഉണ്ടായിട്ടുള്ളത്.

ഔട്ലറ്റുകൾ പ്രവര്‍ത്തിക്കുന്നതും ചട്ടം ലംഘിച്ചു തന്നെ. എല്ലാ കരാറുകളും അതാത് സ്ഥലങ്ങളിൽ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പേരിലാണ്. ഇതോടെ ബാധ്യത വന്നാലും ഉദ്യോഗസ്ഥര്‍ക്ക് തന്നെ ഉത്തരവാദിത്തം എന്ന സ്ഥിതിയായി. ഉത്സവകാലങ്ങളിൽ സഹകരണ സംഘങ്ങൾ നടത്തുന്ന വിപണികളിലുടെ അനർഹർമായവർ സബസിഡി ആനൂകൂല്യങ്ങൾ കൈപ്പറ്റുന്നുണ്ടെന്നും വകുപ്പ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

 

Read Also:സൂക്ഷിക്കണം; ഈ പ്രദേശങ്ങൾ ഉരുൾപൊട്ടൽ ഭീഷണിയിലാണ്; 5607 ചതുരശ്ര കിലോമീറ്ററാണ് അപകടകരമായ മേഖല 

spot_imgspot_img
spot_imgspot_img

Latest news

വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി

വയനാട്: വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. കുറിച്യാട് കാടിനുള്ളിൽ...

പത്തനംതിട്ടയിൽ ദളിത് കുടുംബത്തെ മർദിച്ച സംഭവം; എസ്‌ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ ദലിത്‌ കുടുംബത്തെ മർദിച്ച സംഭവത്തിൽ നാലു പൊലീസുകാരെ സസ്‌പെൻഡ്...

പ്രമുഖ നടിയുടെ പരാതി; സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട്...

കോഴിക്കോട്ടെ അപകടം; ബസ് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു....

ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ പിടിയിൽ

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊല്യൂഷന്‍സിലെ രണ്ട്...

Other news

ആൾത്തുളയിലൂടെ താഴേക്ക് വീണു;വനിത ഹോസ്റ്റലിൽ അപകടം; രണ്ടു പേർക്ക് പരുക്ക്

കൊല്ലം: വനിതാ ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിന്നും വീണ് രണ്ട് യുവതികൾക്ക്...

കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് മാനസിക പ്രശ്ന‌ങ്ങളില്ല

തിരുവനന്തപുരം: ബാലരാമപുരത്ത് ഉറങ്ങിക്കിടന്ന രണ്ടര വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായിരുന്ന...

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

രണ്ടരവയസുകാരിക്ക് ഷവർമ നൽകി; കുഞ്ഞിന്റെ നില ​ഗുരുതരം; ഭക്ഷ്യസുരക്ഷാ വിഭാ​ഗം ഒത്തുകളിക്കുന്നെന്ന് കുടുംബം

മലപ്പുറം: തിരൂരിൽ ഷവർമ കഴിച്ച് അവശനിലയിലായ രണ്ടരവയസുകാരിയുടെ നില ഗുരുതരാവസ്ഥയിൽ തുടരുന്നു....

മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ; സംഭവം കർണാടകയിൽ

ബെം​ഗ​ളൂ​രു: കർണാടകയിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ...

ലണ്ടൻ മലയാളികൾക്ക് സന്തോഷവാർത്ത; എയർ ഇന്ത്യയുമായി ചർച്ച നടത്തി സിയാൽ; ലണ്ടൻ സർവീസ് പുനരാരംഭിക്കും

കേരളത്തിൽ നിന്നുള്ള ഏക യൂറോപ്യൻ സർവീസായ എയർ ഇന്ത്യ കൊച്ചി-ലണ്ടൻ വിമാനം...

Related Articles

Popular Categories

spot_imgspot_img