ബംഗളൂരു: എഞ്ചിന് തീ പിടിച്ചതിനെ തുടര്‍ന്ന് ബംഗളുരു-കൊച്ചി വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി. ബംഗളുരു വിമാനത്താവളത്തിലാണ് വിമാനം തിരിച്ച് ഇറക്കിയത്. ഇന്നലെ രാത്രി 11.12നായിരുന്നു സംഭവം. പറന്നുയര്‍ന്ന ഉടന്‍ എഞ്ചിനില്‍ തീ കത്തുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പിന്നീട് ലാന്‍ഡ് ചെയ്ത ഉടനെ തീ കെടുത്തിയെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. 179 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരെയും സുരക്ഷിതരായി പുറത്തെത്തിച്ചെന്ന് ബംഗളുരു വിമാനത്താവള അധികൃതര്‍ അറിയിച്ചു.
Read Also:പൊന്മുടിയിലേക്കാണോ യാത്ര; എങ്കിൽ പോകണ്ട..അവിടെയും നിയന്ത്രണം; കനത്ത മഴപെയ്യുന്നത് മൂന്ന് ജില്ലകളിൽ