ഛബഹാർ തുറമുഖ നടത്തിപ്പ് : ഇന്ത്യ പാകിസ്താനും ചൈനയ്ക്കും കൊടുത്ത എട്ടിന്റെ പണി

ഇറാനിലെ ഛബഹാർ തുറമുഖ പദ്ധതിയുടെ നടത്തിപ്പിന് ഇറാനുമായി കരാർ ഒപ്പുവെച്ച ഇന്ത്യയ്‌ക്കെതിരെ അമേരിക്ക രംഗത്ത് വന്നതോടെ ഛബഹാർ എന്ന പേര് ആഗോള തലത്തിൽ തന്നെ ചർച്ചയായിരിയ്ക്കുകയാണ്. യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റാണ് പദ്ധതിയെ അപലപിച്ച് രംഗത്തെത്തിയത്. അമേരിക്കൻ ഉപരോധം നിലനിൽക്കുന്ന രാജ്യവുമായി ഇന്ത്യ കരാറിൽ ഏർപ്പെട്ടതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. 10 വർഷത്തേയ്ക്കാണ് തുറമുഖ നടത്തിപ്പിന് ഇറാനുമായി കരാർ. ഇന്ത്യ പോർട്ട്‌സ് ഗ്ലോബൽ ലിമിറ്റഡ് എന്ന കമ്പനിയും ഇറാനിലെ പോർട്ട്‌സ് ആൻഡ് മാരിടൈം ഓർഗനൈസേഷൻ എന്ന കമ്പനിയുമാണ് കരാറിൽ ഏർപ്പെട്ടിരിക്കുന്നത്.

യു.എസ്. എതിർപ്പ് അറിയിച്ചതോടെ പദ്ധതി ഇന്ത്യയ്ക്ക് വ്യാപാര സൈനിക മേഖലയിൽ നൽകുന്ന മേൽക്കൈയാണ് ചർച്ചയാകുന്നത്. 2016 ൽ തുടങ്ങിവെച്ച പദ്ധതി യാഥാർഥ്യമായതോടെ ഇന്ത്യയ്ക്കും മധ്യേഷ്യക്കുമിടയിലെ ചരക്കു നീക്കത്തിനുള്ള പ്രധാന കേന്ദ്രമായി തുറമുഖം മാറും. പശ്ചിമേഷ്യയിലെ നിർണായക ശക്തിയായ ഇറാനുമായുള്ള കരാർ പശ്ചിമേഷ്യയിലും മധ്യേഷ്യയിലും ഇന്ത്യൻ സ്വാധീനം വർധിപ്പിയ്ക്കാൻ സഹായിക്കും. പാകിസ്താനുമായി ബന്ധപ്പെടാതെ അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെടാനും ഇറാൻ വഴി റഷ്യയിലേയ്ക്കും വേഗത്തിലെത്താൻ തുറമുഖം സഹായിക്കും. യൂറേഷ്യൻ രാജ്യങ്ങളായ കസാഖിസ്ഥാൻ,ഉസ്ബക്കിസ്താൻ,കിർഗിസ്താൻ, തുർക്ക്‌മെനിസ്താൻ തുടങ്ങിയ രാജ്യങ്ങളുമായി പാകിസ്താനെ ആശ്രയിക്കാതെ ബന്ധപ്പെടാൻ ഇന്ത്യയ്ക്ക് സാധിയ്ക്കും.

ലോകത്തെ വലിയ വ്യാപാര പാതകളിൽ ഓന്നായ ഹോർമൂസ് കടലിടുക്ക് ഛബഹാറിന് സീപമാണെന്നത് സാമ്പത്തിക നേട്ടത്തിന് സാധ്യത തുറക്കും. ഇന്റർനാഷണൽ നോർത്ത് സൗത്ത് കോറിഡോർ ഛബഹാർ വഴി പ്രാവർത്തികമാകുന്നതോടെ 7200 കിലോമീറ്റർ നീളുന്ന ഇന്ത്യ- റഷ്യ- യൂറോപ്പ് ഇടനാഴി സജീവമാകും. ഇത് ഇന്ത്യാ വിരുദ്ധ നീക്കങ്ങൾക്ക് പാകിസ്താനിലെ ഗദ്വറിൽ തുറമുഖമുണ്ടാക്കിയ പാക്-ചൈന സഖ്യത്തിന് തിരിച്ചടിയാകും. ശ്രീലങ്കയിലെ ഹമ്പൻതോട്ട തുറമുഖം കേന്ദ്രീകരിച്ച് ചാരക്കപ്പലുകൾ അയച്ച് ഇന്ത്യയെ അസ്വസ്ഥപ്പെടുത്തുന്നചൈനീസ് നടപടികളെ ചെറുക്കാനും ഛബഹാർ നിർമാണയകമാകും. യു.എസ്.എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും സാമ്പത്തിക വ്യാപാര സൈനിക രംഗങ്ങളിൽ മൈൽക്കൈയുണ്ടാക്കുന്ന ഛബഹാർ നടത്തിപ്പുമായി മുന്നോട്ട് എന്ന സൂചന തന്നെയാണ് ഇന്ത്യയും നൽകുന്നത്.

Read also: ഐ ഫോണിൽ വീണ്ടും ഗുരുതര സുരക്ഷാവീഴ്ച; ഈ അപ്ഡേറ്റ് ചെയ്തവർക്കെല്ലാം പണികിട്ടി !

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നു’; റാപ്പർ വേടൻ

കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നു’; റാപ്പർ വേടൻ കൊച്ചി: യുവ ഡോക്ടർ നൽകിയ പരാതി...

ചുരുളിക്കൊമ്പൻ്റെ ആരോഗ്യനില മോശം

ചുരുളിക്കൊമ്പൻ്റെ ആരോഗ്യനില മോശം പാലക്കാട്: ചുരുളിക്കൊമ്പൻ (പിടി 5) എന്ന കാട്ടാനയുടെ ആരോഗ്യ...

മലയാളി ജവാൻ മരിച്ച നിലയിൽ

മലയാളി ജവാൻ മരിച്ച നിലയിൽ തിരുവനന്തപുരം: ഡെറാഡൂണിൽ മലയാളി ജവാനെ മരിച്ച നിലയിൽ...

ജപ്പാനിലെങ്ങും ഒഴിഞ്ഞ വീടുകൾ…കേരളവും ഭയക്കണം

ജപ്പാനിലെങ്ങും ഒഴിഞ്ഞ വീടുകൾ…കേരളവും ഭയക്കണം ജനന നിരക്ക് കുറയുകയും അവിടെയുള്ള 'ക്രീം ജനവിഭാഗം'...

കുടിച്ചാൽ ഫിറ്റാവുന്ന അരിഷ്ടം

കുടിച്ചാൽ ഫിറ്റാവുന്ന അരിഷ്ടം തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ പൂവാറിൽ, കഴിഞ്ഞ ദിവസങ്ങളിലായി...

സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു

സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി സി പി...

Related Articles

Popular Categories

spot_imgspot_img