ലോറി ഡ്രൈവർമാരുടെ പേടിസ്വപ്നമായി കുട്ടിക്കാനം വളഞ്ഞങ്ങാനത്തെ കൊടും വളവ്; അപകടത്തിൽപ്പെട്ടത് നിരവധി ലോറികൾ

കൊട്ടാരക്കര ഡിണ്ടിക്കൽ ദേശീയപാതയിൽ കുട്ടിക്കാനം വളഞ്ഞങ്ങാനത്തിന് സമീപത്തെ കൊടും വളവിൽ ലോറി അപകടം പതിവാകുന്നു. മുൻപ് ഒട്ടേറെ ഭാര വാഹനങ്ങൾ അപകടത്തിൽപെട്ട ഇവിടെ ബുധനാഴ്ച രാവിലെ ഉണ്ടായ രണ്ട് ലോറി അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. രാവിലെ വളഞ്ഞങ്ങാനം വളവിൽ ചരക്ക് ലോറി അപകടത്തിൽ പെട്ടിരുന്നു. ലോറി റോഡിൽ നിയന്ത്രണം നഷ്ടമായി വട്ടം മറിയുകയായിരുന്നു. ഈ ലോറി ക്രയിൻ ഉപയോഗിച്ച് നീക്കുന്നതിനിടെ ഇതേ വളവിൽ തമിഴ്‌നാട്ടിൽ നിന്നും പാലുമായി കോട്ടയം ഭാഗത്തേക്ക് പോയ മറ്റൊരു ലോറി വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരുകിൽ നിർമിച്ച ക്രാഷ് ബാരിയറിലും സംരക്ഷണ ഭിത്തിയിലുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ ലോറി ഡ്രൈവറും ക്ലീനറും വാഹനത്തിൽ നിന്ന് തെറിച്ച് വളവിന് താഴത്തേ റോഡിൽ പതിച്ചു. തുടർന്ന് ഡ്രൈവർക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ഇരുവരെയും മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാൽ കൊണ്ടുവന്ന ലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലും ഇടിച്ചിരുന്നു.

Read also: ഇടുക്കി പീരുമേട് സബ് ജയിലിൽ തടവുപുള്ളിക്ക് ഡെങ്കിപ്പനി; മറ്റു തടവുകാരെ ജയിൽ മാറ്റി

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

ബൈ​ക്ക് ബ​സു​മാ​യി കൂ​ട്ടി​യി​ടിച്ചു; വാ​ഹ​നാ​പ​ക​ട​ത്തി​ൽ രണ്ട് യു​വാ​ക്ക​ൾക്ക് ദാരുണാന്ത്യം

പ​ത്ത​നം​തി​ട്ട: പത്തനംതിട്ടയിലുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​ക്ക​ൾ മ​രി​ച്ചു. പ​ത്ത​നം​തി​ട്ട അ​ടൂ​ർ മി​ത്ര​പു​ര​ത്ത് പു​ല​ർ​ച്ചെ...

അടുത്ത മൂന്നരമാസം കടുത്ത ചൂട് പ്രതീക്ഷിക്കാം; ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു...

മാഞ്ചസ്റ്ററിലെ യുവതിയുടെയും നവജാത ശിശുവിന്റെയും മരണം സംഭവിച്ചതെങ്ങിനെ ? 19 കാരിയുടെ മരണത്തിൽ ദുരൂഹത

മാഞ്ചസ്റ്ററിൽ 19 കാരിയായ യുവതിയുടെയും നവജാത ശിശുവിന്‍റെയും മരണത്തിൽ ദുരൂഹത. ഗർഭകാലം...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

മൂന്ന് ദിവസത്തിനിടെ 550 ഭൂചലനങ്ങൾ; പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപനം

സാൻറോറിനി: സാൻറോറിനിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തിനിടെ 550 ഭൂചലനങ്ങൾ ഉണ്ടായതിന്...

Related Articles

Popular Categories

spot_imgspot_img