കാസർഗോഡ്: വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച. പുലർച്ചെ രണ്ടരയോടെ പടന്നക്കാട് ഒഴിഞ്ഞ വളപ്പിലാണ് കുട്ടിയെ തട്ടികൊണ്ടുപോയത്. കുഞ്ഞിന്റെ കാതിലുണ്ടായിരുന്ന സ്വര്‍ണക്കമ്മൽ മോഷണം പോയിട്ടുണ്ട്. നാട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
മുത്തശൻ പശുവിനെ കറക്കാൻ പോയ സമയത്താണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. അടുക്കള ഭാഗത്തെ കതക് തുറന്ന് കുട്ടിയെ കൊണ്ടുപോവുകയായിരുന്നു. കണ്ണിനും കഴുത്തിനും പരുക്കേറ്റ കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.