നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി, ബലാല്സംഗക്കേസ് പ്രതി, 20-ലധികം തവണ ശിക്ഷിക്കപ്പെട്ടു, നരഹത്യയ്‌ക്കും കേസ്; മുംബയിൽ പരസ്യബോർഡ് തകർന്നുവീണ് 14 പേർ മരിച്ച സംഭവത്തിലെ പ്രധാന പ്രതിയായ കമ്പനി ഉടമ ചില്ലറക്കാരനല്ല !

തിങ്കളാഴ്ച വൈകീട്ട് നാലരയോടെയുണ്ടായ കനത്തമഴയിലും കാറ്റിലും മുംബൈയിലെ ഘാട്‌കോപ്പറിൽ പരസ്യബോർഡ് തകർന്നുവീണ് 14 പേർ മരിച്ച സംഭവത്തിലെ പ്രധാന പ്രതി ബലാത്സം​ഗക്കേസിലും പ്രതിയായ യുവാവ്. പരസ്യബോർഡിന്റെ ഉടമയായ ഭവേഷ് ഭിന്ദ(51) ആണ് സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് പറയുന്നത്. 2009-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാർഥിയായും മത്സരിച്ചിരുന്നു ഭവേഷ്. ഗോ മീഡിയ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഡയറക്ടറാണ് ഭവേഷ്. അനധികൃതമായി ഇത്തരം ബോർഡുകൾ സ്ഥാപിച്ചതിന് 20-ലധികം തവണ ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നാണു പോലീസ് പറയുന്നത്. മനഃപൂർവമല്ലാത്ത നരഹത്യയ്‌ക്കും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഭവേഷ് ഭിൻഡേ നിലവിൽ ഒളിവിലാണ്.

അനുമതിയില്ലാതെ പരസ്യബോർഡുകൾ സ്ഥാപിച്ചതിന് 21 കേസുകളാണ് മുംബൈ ന​ഗരസഭാ പരിധിയിൽ ഭവേഷ് ഭിൻഡേക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചെക്കുകൾ മടങ്ങിയതുമായി ബന്ധപ്പെട്ട കേസുകളും ഭവേഷിനെതിരെയുണ്ട്. ഇയാൾക്കെതിരെ ഈ വർഷം ആദ്യം മുംബൈയിലെ മുളുണ്ട് പോലീസ് സ്റ്റേഷനിൽ സെക്ഷൻ 376 പ്രകാരം കേസെടുത്തിരുന്നു. എന്നാൽ, പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു. പന്ത്‌നഗറിലെ ബി.പി.സി.എൽ. പെട്രോൾപമ്പിനുസമീപമായിരുന്നു തിങ്കളാഴ്ച ബോർഡ് തകർന്നുവീണത്. 100 അടിയിലേറെ ഉയരത്തിലുള്ള പരസ്യബോർഡാണ് നിലംപതിച്ചത്. സംഭവത്തിൽ 14 പേർ മരിച്ചിരുന്നു. അപകടത്തിന് ഉത്തകവാദികളായവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുംബൈ പോലീസ് അറിയിച്ചു. പ്രദേശങ്ങളിൽ അവശേഷിക്കുന്ന പരസ്യബോർഡുകൾ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു.

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

രജനീകാന്ത് ചിത്രം ‘കൂലി’ ഒടിടിയിലേക്ക്

രജനീകാന്ത് ചിത്രം ‘കൂലി’ ഒടിടിയിലേക്ക് രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ന്യൂഡല്‍ഹി: ലോകമൊട്ടാകെയുള്ള മലയാളികള്‍ക്ക് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഓണാശംസകള്‍...

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക് ദാരുണാന്ത്യം

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക്...

മദ്യപിച്ചെത്തിയ ആൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്തു; സംഭവം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ

മദ്യപിച്ചെത്തിയ ആൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്തു; സംഭവം ഒറ്റപ്പാലം...

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ്

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ് ബെംഗളൂരു: ധര്‍മസ്ഥല തിരോധാന കേസില്‍...

Related Articles

Popular Categories

spot_imgspot_img