സ്കൗട്ട് ആൻഡ് ഗൈഡ് ക്യാംപിനിടെ വിദ്യാർത്ഥികൾ മുങ്ങി മരിച്ച സംഭവം; അധ്യാപകർക്കെതിരെയും ബീറ്റ് ഫോറസ്റ്റ് ഓഫീസർക്കെതിരെയും കേസ്

മലപ്പുറം: സ്കൗട്ട് ആൻഡ് ഗൈഡ് ക്യാംപിനിടെ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ച സംഭവത്തിൽ അധ്യാപകർക്കെതിരെയും ബീറ്റ് ഫോറസ്റ്റ് ഓഫീസർക്കെതിരെയും പോലീസ് കേസെടുത്തു. പൂക്കോട്ടുപാടം പൊലീസാണ് കേസെടുത്തത്. 304 A വകുപ്പ് പ്രകാരമാണ് നടപടി. മലപ്പുറം കരുളായി കരിമ്പുഴയിലാണ്‌ വിദ്യാർഥികൾ മുങ്ങി മരിച്ചത്.

വിദ്യാർത്ഥികൾക്ക് ഒപ്പം ഉണ്ടായിരുന്ന മൂന്ന് അധ്യാപകരും, ബീറ്റ് ഫോറസ്റ്റ് ഓഫീസറും കുറ്റക്കാരാണെന്ന് പോലീസ് കണ്ടെത്തി. നീന്തൽ അനുവദനീയം അല്ല എന്ന ബോർഡ് വനം വകുപ്പ് സ്ഥാപിച്ചിട്ടും അതിനെ അവഗണിച്ചാണ് നീന്തൽ നടത്തിയതെന്ന് പോലീസ് പറഞ്ഞു. കല്പകഞ്ചേരി എംഎസ്എം സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ മുർഷിന, ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി അയിഷ റുദ എന്നിവരാണ് മരിച്ചത്. ഫെബ്രുവരി ഒൻപതിന് ആയിരുന്നു അപകടം.

 

Read Also: ഇനി ചായ കുടിക്കാനും പാടുപെടും; സംസ്ഥാനത്ത് മിൽമ പ്രതിസന്ധി; കാരണം ഇത്!

Read Also: കാട്ടാക്കടയിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മകൻ കസ്റ്റഡിയിൽ

Read Also: കൊൽക്കത്ത -മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ ഗ്യാലറിയിലേക്കെത്തിയ പന്ത് പാന്റ്സിനുള്ളിൽ ഒളിപ്പിച്ച് മോഷ്ടിക്കാൻ ശ്രമിച്ച് യുവാവ്; പിന്നീട് സംഭവിച്ചത്…. വിഡിയോ വൈറലാകുന്നു !

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

Related Articles

Popular Categories

spot_imgspot_img